റ്റൊമാറ്റോ ഡ്രിങ്ക് തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത തക്കാളി -500 ഗ്രാം
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
വെള്ളം-4 കപ്പ്
ഏലയ്ക്ക ചതച്ചത്-രണെ്ടണ്ണം
പഞ്ചസാര-ആവശ്യത്തിന്
ഉപ്പ്-ഒരു നുള്ള്
തയാറാക്കുന്ന വിധം
തക്കാളി ചെറുതായി മുറിച്ച് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാനീരും ഏലയ്ക്കയും ചേര്‍ക്കണം. പിന്നീട് അരിച്ച് തക്കാളിയുടെ തൊലിയും കരുവും നീക്കം ചെയ്യണം. ഇതിലേക്ക് പാകത്തിന് മധുരവും ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.
