വേനലില്‍ കുളിരായ് ലൈംസ്‌ക്വാഷ്
ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങാനീര് മൂന്ന് കപ്പ്
പഞ്ചസാര ആറു കപ്പ്
വെള്ളം ആറു കപ്പ്
പൊട്ടാസ്യം മെറ്റ ബിസുല്‌ഫെറ്റെ മുക്കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും, രണ്ട് നാരങ്ങനീരും ചേര്‍ക്കുക. പഞ്ചസാര മുഴുവനായി അലിഞ്ഞു ചേര്‍ന്നതിനു ശേഷം, അടുപ്പത്തു നിന്ന് വാങ്ങുക. തുടര്‍ന്ന് നേര്‍ത്ത തുണിയില്‍ ഈ മിശ്രിതം അരിച്ചെടുത്ത് തണുപ്പിക്കുക. അതിനുശേഷം ഇതിലേക്ക്, നാരങ്ങ നീര് പകര്‍ന്ന് നന്നായി ഇളക്കുക. പൊട്ടാസ്യം മെറ്റ ബിസുല്‌ഫെറ്റെ കുറച്ച് വെള്ളത്തില്‍ അലിയിപ്പിച്ചതിനു ശേഷം ഈ മിശ്രിതവുമായി ഇളക്കുക. ലൈം സ്‌ക്വാഷ് റെഡി. വായു കടക്കാത്ത ഒരു പാത്രത്തില്‍ ഇത് പകര്‍ന്നു വെയ്ക്കുക.
