Recently in Featured

 • ഭാവിയറിയാം, ഈ വിഷുഫലം നിങ്ങള്‍ക്കെങ്ങനെ?

  Posted on the April 13th, 2012 under Featured

  ഗുണദോഷസമ്മിശ്രമാണ് ഇത്തവണത്തെ വിഷുഫലം. എല്ലാ നാളുകാര്‍ക്കും മേടസംക്രമത്തില്‍ അതാതു കൂറിനനുസരിച്ച് ഫലങ്ങളുണ്ടാകുന്നു.

  ഈ വിഷു സംക്രമസമയത്ത് വ്യാഴം മേടത്തിലും, ശനി തുലാത്തിലും, രാഹു വൃശ്ചികത്തിലും നില്‍ക്കുന്നതിനാല്‍ അനുഭവങ്ങള്‍ ഗുണദോഷശസമ്മിശ്രമായിരിക്കും. അതേസമയം ഇടവം രണ്ടാം തീയതി ശനി വക്രഗതിയിലേക്കു മാറും. വീണ്ടും ശനി തുലാത്തില്‍ നിന്നും കന്നിയിലേക്കും ഇടവം 3-ാം തീയതി വ്യാഴം മേടത്തില്‍ നിന്നും ഇടവത്തിലേക്കും വീണ്ടും ശനിക്കിടയ്ക്കും 20-ന് കന്നിയില്‍ നിന്ന് തുലാത്തിലേക്കും സഞ്ചരിക്കുന്നു. വ്യാഴമാറ്റം ഇനി പറയുന്ന കൂറുകള്‍ക്കാണ്.

  ഇടവം, മിഥുനം, തുലാം, ധനു, കുംഭം, മീനം രാശിക്കാര്‍ക്ക് അത്ര ഗുണകരമല്ല. അവര്‍ നിത്യേന വിഷ്ണു സഹസ്രനാമവും ബുധനാഴ്ചയോ വ്യാഴാഴ്ചയോ വിഷ്ണുക്ഷേത്രത്തില്‍ യഥാശക്തി വഴിപാടുകള്‍ നടത്തുകയും വേണം.

  പൊതുവായി പറഞ്ഞാല്‍ ഈ വര്‍ഷം കേരളം വളരെയധികം പുരോഗമനകാര്യങ്ങളില്‍ ശ്രദ്ധചെലുത്തും. കാലാവസ്ഥ കാഠിന്യം ചില സന്ദര്‍ഭത്തില്‍ ജനജീവിതത്തെ ബാധിക്കും.

  മേടക്കൂറ്
  (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
  കഷ്ടതകള്‍ മാറി വരും. ധനാഗമം, കര്‍മ്മരംഗത്ത് ഉയര്‍ച്ച, കുടുംബത്തില്‍ മംഗളകാര്യങ്ങള്‍, വാഹനം, നൂതനഗൃഹം എന്നിവയ്ക്കും സാദ്ധ്യത. പരീക്ഷ വിജയം, വിദേശയാത്ര, കേസ്, വഴക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കണം.

  ഇടവക്കൂറ്
  (കാര്‍ത്തിക, 2, 3, 4 പാദം, രോഹിണി, മകയിരം, 1, 2 പാദങ്ങള്‍)
  വളരെ ശ്രദ്ധിക്കേണ്ട കാലമാണ്. നമ്മള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം കൊണ്ട് അബദ്ധങ്ങള്‍ വന്നു ഭവിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം.

  മിഥുനക്കൂറ്
  (മകയിരം 3, 4 പാദം തിരുവാതിര, പുണര്‍തം 1, 2, 3 പാദം)
  ബിസിനസ്സില്‍ ഉയര്‍ച്ചയും താഴ്ചയും മാറിമാറി വരും. ദാമ്പത്യജീവിതം സുഖകരം. സ്വത്തുക്കള്‍ കൈമാറും. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധിക്കണം.

  കര്‍ക്കിടകക്കൂറ്
  (പുണര്‍തം നാലാം പാദം, പൂയം, ആയില്യം)
  നല്ല വര്‍ഷാരംഭം, മുടങ്ങിക്കിടന്ന ആഗ്രഹങ്ങള്‍ സഫലമാകും, ഐശ്വര്യം വര്‍ധിക്കും. ധനലാഭം, ഭൂമിയിടപാട്, വിദ്യാഭ്യാസം, വിവാഹാദി മംഗളകര്‍മ്മം എന്നിവ നടക്കും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കഠിനപ്രയത്‌നം നടത്തേണ്ടി വരും.

  ചിങ്ങക്കൂറ്
  (മകം, പൂരം, ഉത്രം ഒന്നാം പാദം)
  തൊഴില്‍ രംഗത്ത് ഗുണം, വിദേശയോഗം, പ്രണയസാഫല്യം എന്നിവയുണ്ടെങ്കിലും മുന്‍കോപം, എടുത്തുചാട്ടം എന്നിവ കുറയ്ക്കണം. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവങ്ങള്‍ ഏറും.

  കന്നിക്കൂറ്
  (ഉത്രം 2,3,4 പാദം, അത്തം, ചിത്തിര 1, 2-ാം പാദം)
  വ്യാഴം ഭാഗ്യസ്ഥാനത്തേക്ക് മാറുന്നതോടെ കഷ്ടതകള്‍ മാറുന്നു. ധനലാഭം, ഐശ്വര്യം എന്നിവയുണ്ടെങ്കിലും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. ഹൃദ്രോഗം, ഉദരരോഗം എന്നിവയ്ക്ക് സാധ്യത.

  തുലാക്കൂറ്
  (ചിത്തിര 3, 4, പാദം, ചോതി, വിശാഖം 1,2,3 -ാം പാദം)
  ബഹുമതികള്‍ ലഭിക്കും. ഇഷ്ടവിവാഹം, സന്താനഭാഗ്യം എന്നിവയുണ്ടെങ്കിലും കലാസാഹിത്യ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നല്ലകാലമല്ല. അപവാദപ്രചരണത്തിന് സാധ്യത.

  വൃശ്ചികക്കൂറ്
  (വിശാഖം 4 പാദം, അനിഴം, തൃക്കേട്ട )
  ദോഷകാലം കഴിഞ്ഞു. നിയമക്കുരുക്കില്‍ നിന്ന് മോചനം, വിവാഹതടസ്സം നീളും, കര്‍മ്മപുരോഗതി, പുതിയ ഉദ്യോഗം, വൈദ്യുതി, തീ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക. ആഡംബരവസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യത.

  ധനുക്കൂറ്
  (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
  ഗുണാനുഭവം കൂടുതലുള്ള വര്‍ഷം. കര്‍മപുരോഗതി, മിശ്രവിവാഹം എന്നിവയ്ക്കു സാധ്യത. അപമാനം വരുത്തിവയ്ക്കാതെ ശ്രദ്ധിക്കുക. വിവാഹമോചനക്കേസിന് തീരുമാനം.

  മകരക്കൂറ്
  ( ഉത്രാടം 2,3,4 പാദം, തിരുവോണം, അവിട്ടം 1,2 പാദം )
  മനഃസ്വസ്ഥത, സൗഹൃദഗുണം. കളഞ്ഞുപോയ വസ്തുക്കള്‍ തിരികെ ലഭിക്കല്‍, മിഥുനമാസം ശത്രുക്കള്‍ക്ക് അനുകൂലാവസ്ഥ. കേസുകളില്‍ അനുകൂല വിധി.

  കുംഭക്കൂറ്
  (അവിട്ടം 3,4 പാദം, ചതയം, പൂരുരുട്ടാതി 1,2,3 പാദം)
  മോഹങ്ങള്‍ സാക്ഷാത്ക്കരിക്കും. ധനാഗമം, അപവാദസാധ്യത, വേണ്ടപ്പെട്ടവരുടെ വേര്‍പാട്, ജാമ്യം, വായ്പ എന്നീ കാര്യങ്ങള്‍ ചെയ്യാതിരിക്കുക.

  മീനകൂര്‍
  (പൂരുരുട്ടാതി 4, ഉത്രട്ടാതി, രേവതി )
  എല്ലാ കാര്യങ്ങള്‍ക്കും ഒരു മന്ദത അനുഭവപ്പെടും. സ്ഥലംമാറ്റം, പ്രമോഷന്‍ എന്നിവയ്ക്കു സാധ്യത. കീര്‍ത്തിയും ജനസമ്മതിയും ലഭിക്കും. എല്ലാ കാര്യങ്ങളും കൃത്യമായി രേഖകളിലൂടെ ചെയ്യുവാന്‍ ശ്രദ്ധിക്കുക.

  സി.പി രാജേഷ്
  (ജ്യോതിഷ കേസരി)

  13/127 “AMRITA KRIPA”, SHIVASAKTHI LANE
  KIZHAKKEPARAM NORTH PARUR
  ERNAKULAM-683513
  Share on Facebook

  Enter your email address:

  Powered by Zoomfacephotos

  Leave a Reply
  XHTML::
  <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>