Recently in Latest News

  • Recently in National

  • ജി 20 ഉച്ചകോടി: മന്‍മോഹന്‍ സിംഗ് മെക്‌സിക്കോയില്‍

    Posted on the June 18th, 2012 under Latest News,National

    ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മെക്‌സിക്കോയിലെത്തി. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് മന്‍മോഹന്‍ സിംഗ് ഏഴാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മെക്‌സിക്കന്‍ റിസോര്‍ട്ട് നഗരമായ ലോസ് കാബോസില്‍ എത്തിയത്.

    ആഗോള സാമ്പദ്‌മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇതിനെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോസ് കാബോസില്‍ എത്തിയ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച നിര്‍ണയാക തീരുമാനങ്ങളുണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയും യൂറോസോണിലെ പ്രശ്‌നങ്ങള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ എങ്ങനെയൊക്കെ ബാധിച്ചു തുടങ്ങിയ വിഷയങ്ങളില്‍ ഉച്ചകോടിയില്‍ ചര്‍ച്ച നടക്കും.

    രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിയ്ക്കു ശേഷം അദ്ദേഹം ബ്രസീലിലെ റിയോ ഡി ഷാനെറോ നടക്കുന്ന റിയോ പ്‌ളസ് 20 ഉച്ചകോടിയിലും പങ്കെടുക്കും. ജി 20 ഉച്ചകോടിയുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായും മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തും. ഉച്ചകോടിക്ക് ആതിഥ്യമരുളുന്ന മെക്‌സിക്കന്‍ പ്രസിഡന്റ് ഫെലിപ് കാള്‍ഡെറോണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച മുതലാണ് റിയോ പ്‌ളസ് 20 ഉച്ചകോടി ആരംഭിക്കുന്നത്. ഈ മാസം 23 നാകും മന്‍മോഹന്‍സിംഗിന്റെ മടക്കം.

    Enter your email address:

    Powered by Zoomfacephotos

    Leave a Reply




    XHTML::
    <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>