കുളിര്‍മേയും പൈനാപ്പിള്‍ സ്‌ക്വാഷ് തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
പൈനാപ്പിള്‍ പഴുത്തത് – ഒന്ന്
പഞ്ചസാര – ഒന്നര കപ്പ്
നീരങ്ങാനീര് – രണ്ടു നാരങ്ങയുടെ നീര്
മഞ്ഞ കളര്‍ – ഒരു തുള്ളി

തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ തൊലിയും മുള്ളും ചെത്തി ഉള്ളിലെ കൂഞ്ഞിയൊക്കെ കളഞ്ഞു ചെറു കഷണങ്ങളാക്കി മിക്‌സിയില്‍ ഇട്ടടിച്ച ശേഷം നന്നായി അരിച്ചെടുക്കുക.ഇത് അടുപ്പില്‍ വച്ചു പത അടങ്ങുന്നത് വരെ തിളപ്പിക്കുക.ഇനി അടുപ്പില്‍ നിന്നും വാങ്ങി വച്ചതിനു ശേഷം ഇത് ഒന്നളന്നു എത്രയുണ്ടെന്ന് നോക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാകുമ്പോള്‍ അളന്നു വച്ചിരിക്കുന്ന ജ്യൂസും അത്രയും തന്നെ അളവ് പഞ്ചാരയും ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി തിളയ്ക്കണം.പഞ്ചസാര മുഴുവന്‍ നന്നായി അലിഞ്ഞു ചേരണം. ഈ മിശ്രിതം കുറുകുന്നതിനു മുന്‍പ് അടുപ്പില്‍ നിന്നും വാങ്ങിവെക്കുക.അതിനുശേഷം നാരങ്ങാനീരും കളറും ചേര്‍ത്തിളക്കി തണുപ്പിക്കുക.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.
ആവശ്യമുള്ളപ്പോള്‍ ഒരു ഗ്ലാസ് തണുത്ത വെള്ളത്തിലേയ്ക്ക് ഒന്നര സ്പൂണ്‍ സ്‌ക്വാഷ് മിക്‌സ് ഒഴിച്ചു നന്നായി യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
