Recently in Campus

  • കണ്ണൂര്‍ സര്‍വകലാശാലാ വാര്‍ത്തകള്‍

    Posted on the July 3rd, 2012 under Campus

    ബി.എ, ബി.എസ്‌.ഡബ്ല്യു, ബി.ബി.എ, ബി.ബി.എ-ടി.ടി.എം, ബി.ബി.എം (സി.സി.എസ്‌.എസ്‌-(ആറാം സെമസ്‌റ്റര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
    ബി.എ, ബി.എസ്‌.ഡബ്ല്യു, ബി.ബി.എ, ബി.ബി.എ-ടി.ടി.എം, ബി.ബി.എം ഡിഗ്രി ആറാം സെമസ്‌റ്റര്‍ (മേയ്‌ 2012) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. ബി.ബി.എ, ബി.ബി.എ-ടി.ടി.എം ഗ്രേഡ്‌ കാര്‍ഡുകള്‍ ജൂലൈ ആറ്‌ മുതലും ബി.എ, ബി.എസ്‌.ഡബ്ല്യു, ബി.ബി.എം. ജൂലൈ 10 മുതലും ബന്ധപ്പെട്ട കോളജുകളില്‍നിന്നു വിതരണം ചെയ്യും. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും കണ്‍സോളിഡേറ്റഡ്‌ ഗ്രേഡ്‌ കാര്‍ഡുകളും യഥാക്രമം ജൂലൈ 12, 17 തീയതി മുതല്‍ കോളജുകളില്‍നിന്നു വിതരണം ചെയ്യും. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്‌ ഇതിനകം ഫീസടച്ച വിദ്യാര്‍ഥികള്‍ക്ക്‌ അവ നേരിട്ടു കോളജുകളില്‍നിന്നു കൈപ്പറ്റാം. എസ്‌.ബി.ടിയുടെ കാഞ്ഞങ്ങാട്‌, മഞ്ചേശ്വരം, കാസര്‍ഗോഡ്‌ ടൗണ്‍, തലശേരി, കണ്ണൂര്‍, തളിപ്പറമ്പ്‌, ശ്രീകണ്‌ഠാപുരം, ഇരിട്ടി, മട്ടന്നൂര്‍, പയ്യന്നൂര്‍, മാനന്തവാടി എന്നീ ബ്രാഞ്ചുകളില്‍ ഫീസടയ്‌ക്കാം. ഗ്രേഡ്‌ കാര്‍ഡ്‌ വാങ്ങിയതിനുശേഷം പുനഃപരിശോധനയ്‌ക്കുള്ള അപേക്ഷകള്‍ ജൂലൈ 24നകം സമര്‍പ്പിക്കണം.
    പ്രൊജക്‌ട് ഇവാല്വേഷന്‍/വൈവ
    നാലാം സെമസ്‌റ്റര്‍ (സി.സി.എസ്‌.എസ്‌) എം.എസ്‌.സി. മൈക്രോബയോളജി/ബയോടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്‌, മോളിക്യുലാര്‍ ബയോളജി, എന്‍വയേണ്‍മെന്റല്‍ സയന്‍സസ്‌ (പ്രൊജക്‌ട് ഇവാല്വേഷന്‍/ വൈവ വോസി) പരീക്ഷകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പിഴയില്ലാതെ ജൂലൈ അഞ്ചു വരെയും 100 രൂപ പിഴയോടെ ജൂലൈ ഏഴു വരെയും നല്‍കാം. പരീക്ഷാ തീയതികള്‍ പിന്നീട്‌ പ്രഖ്യാപിക്കും.
    പ്രായോഗിക/വൈവ വോസി പരീക്ഷ
    രണ്ടാം വര്‍ഷ ബി.ഫാം. (സപ്ലിമെന്ററി) ബി.ഫാം. പ്രായോഗിക/വൈവ വോസി പരീക്ഷകള്‍ ജൂലൈ ഒമ്പതു മുതല്‍ പരിയാരത്തെ അക്കാദമി ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നടത്തും. വിശദവിവരങ്ങള്‍ പരീക്ഷാ കേന്ദ്രത്തില്‍ ലഭ്യമാണ്‌.
    നാലാം സെമസ്‌റ്റര്‍ എം.എ. ഹിസ്‌റ്ററി ആന്റ്‌ ഹെറിറ്റേജ്‌ സ്‌റ്റഡീസ്‌ (സി.സി.എസ്‌.എസ്‌) വൈവ വോസി പരീക്ഷ ജൂലൈ 28ന്‌ ധര്‍മ്മശാലയിലുള്ള ഹിസ്‌റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ നടത്തും. വിശദ വിവരങ്ങള്‍ പരീക്ഷാ കേന്ദ്രത്തില്‍ ലഭ്യമാണ്‌.
    ബി.ഫാം (സപ്ലിമെന്ററി) പരീക്ഷകള്‍
    മൂന്നും നാലും വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം ഓഗസ്‌റ്റ് 10, ജൂലൈ 25 തീയതികളില്‍ ആരംഭിക്കുന്നതാണ്‌. അപേക്ഷകള്‍ പിഴയില്ലാതെ ജൂലൈ ഒമ്പതു വരെയും 100 രൂപ പിഴയോടെ ജൂലൈ 11 വരെയും നല്‍കാം.
    പരീക്ഷകള്‍
    നാലാം സെമസ്‌റ്റര്‍ (സി.സി.എസ്‌.എസ്‌) എം.എസ്‌.സി. മാത്തമാറ്റിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, വുഡ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി, ജ്യോഗ്രഫി, കെമിസ്‌ട്രി (മെറ്റീരിയല്‍ സയന്‍സ്‌), അപ്ലൈഡ്‌ സുവോളജി, എം.ബി.എ, എം.എ മ്യൂസിക്‌, ഹിന്ദി, റൂറല്‍ ആന്റ്‌ ട്രൈബല്‍ സോഷ്യോളജി (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക്‌ അപേക്ഷകള്‍ പിഴയില്ലാതെ ജൂലൈ അഞ്ചു വരെയും 100 രൂപ പിഴയോടെ ജൂലൈ 7 വരെയും നല്‍കാം. എം.എ റൂറല്‍ ആന്റ്‌ ട്രൈബല്‍ സോഷ്യോളജി പരീക്ഷ ഓഗസ്‌റ്റ് ഒമ്പതിനും, എം.എ മ്യൂസിക്‌, ഹിന്ദി പരീക്ഷകള്‍ ജൂലൈ 20നും ആരംഭിക്കും. മറ്റു പരീക്ഷകളുടെ തീയതികള്‍ പിന്നീട്‌ പ്രഖ്യാപിക്കും.

    Enter your email address:

    Powered by Zoomfacephotos

    Leave a Reply




    XHTML::
    <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>