മഹാത്മാഗാന്ധി സര്‍വ്വകലാശാല വാര്‍ത്തകള്‍
ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /ഇലക്‌ട്രോണിക്‌സ്
മഹാത്മാഗാന്ധി സര്‍വ്വകലാശാല നേരിട്ടു നടത്തുന്ന ഇടപ്പള്ളിയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ് കോഴ്‌സുകളിലേയ്‌ക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് താല്‌പര്യമുള്ളവര്‍ ജൂലൈ 9 മുതല്‍ 11 വരെയുള്ള തീയതികളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. ഇതിനുള്ള സൗകര്യം കോളേജില്‍ ലഭ്യമാണ്. ഫോണ്‍: 0484-2340402
പരീക്ഷാ തീയതി
ഒന്നും, രണ്ടും വര്‍ഷ ബാച്ചിലര്‍ ഓഫ് കോച്ചിംഗ് ഇന്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഡിഗ്രി പരീക്ഷകള്‍ യഥാക്രമം ജൂലൈ 16, 13 എന്നീ തീയതികളില്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂലൈ 7 വരെയും 50/- രൂപാ പിഴയോടെ 9 വരെയും സ്വീകരിക്കും.
പരീക്ഷാഫലം
2012 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ആഗസ്‌റ്റ് 1 വരെ അപേക്ഷിക്കാം.
2012 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.സി.ജെ.(അഫിലിയേറ്റഡ് കോളേജ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ 31 വരെ അപേക്ഷിക്കാം.
2011 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്.സി ബയോഇന്‍ഫര്‍മാറ്റിക്‌സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ആഗസ്‌റ്റ് 1 വരെ അപേക്ഷിക്കാം.
2012 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്.സി ഹോം സയന്‍സ് (ബ്രാഞ്ച് എ,ബി,സി,ഡി,ഇ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ 30 വരെ അപേക്ഷിക്കാം.
പ്രൊജക്‌ട് പ്രൊപ്പോസല്‍ പ്രിപ്പറേഷന്‍ ശില്‍പശാല
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്‌റ്റഡീസില്‍ ഉടനെ ആരംഭിക്കുന്ന പ്രൊജക്‌ട് പ്രൊപ്പോസല്‍ ശില്‍പശാലയിലേയ്‌ക്ക് അപേക്ഷ ക്ഷണിക്കുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ശില്‍പശാലയില്‍ പ്രൊജക്‌ട് പ്രൊപ്പോസല്‍ എഴുതുന്ന വിധം, പ്രൊപ്പോസല്‍ അവതരണം എന്നിവയില്‍ വിശദമായ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം /വൈകല്യ മേഖലയിലുള്ള സ്‌ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. കോഴ്‌സ് ഫീസ് 1500/- രൂപ. താല്‌പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കോഴ്‌സ് ഫീസും സഹിതം സെന്ററില്‍ നേരിട്ടോ തപാല്‍ വഴിയോ രജിസ്‌റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: കോ-ഓര്‍ഡിനേറ്റര്‍, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്‌റ്റഡീസ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ., കോട്ടയം. ഫോണ്‍: 0481-2731580.
