Recently in Taste

  • ചപ്പാത്തിക്കൊപ്പം രുചികരമായ മുട്ട റോസ്റ്റ്

    Posted on the July 21st, 2012 under Taste

    ആവശ്യമുള്ള സാധനങ്ങള്‍
    പുഴുങ്ങിയ മുട്ട – 3 എണ്ണം
    സവാള നീളത്തില്‍ അരിഞ്ഞത് – 3 എണ്ണം
    പച്ചമുലക് രണ്ടായി കീറിയത് – 2 എണ്ണം
    കറിവേപ്പില -2 തണ്ട്
    തക്കാളി – 1
    ഇഞ്ചി അരിഞ്ഞത് – ഒന്നര സ്പൂണ്‍
    വെളുത്തുള്ളി അരിഞ്ഞത് – 1 സ്പൂണ്‍
    ഗരം മസാല – 1 സ്പൂണ്‍
    മുളക് പൊടി – 1 സ്പൂണ്‍
    കാശ്മീരി മുളക് പൊടി – 1 സ്പൂണ്‍
    മഞ്ഞള്‍ പൊടി – അര സ്പൂണ്‍
    ജീരകം പൊടിച്ചത് കാല്‍ സ്പൂണ്‍
    മല്ലിപൊടി – 1 സ്പൂണ്‍
    എണ്ണ – 2 ടേബിള്‍ സ്പൂണ്‍
    ഉപ്പ് പാകത്തിന്
    വെള്ളം അര ഗ്ലാസ്

    തയ്യാറാക്കുന്ന വിധം
    എണ്ണ ചൂടാക്കി ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി എന്നിവ വഴറ്റി അതില്‍ സവാള ഇട്ടു നന്നായി വഴറ്റുക. മറ്റൊരു പാനില്‍ മസാലകള്‍ (ജീരകം പൊടിച്ചത് ഒഴികെ ) നന്നായി മൂപ്പിക്കുക. സവാള നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം മസാല ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ വെള്ളമൊഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ജീരകം പൊടിച്ചത് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങി മുട്ട നടുവേ മുറിച്ചത് ഇതിലിടുക.

    Enter your email address:

    Powered by Zoomfacephotos