Recently in Celebrity

  • Recently in Featured

  • Recently in New Film

  • നമിത നായിക, ഭാഗ്യം കൊണ്ടു വന്നത് സത്യന്‍ ചിത്രം

    Posted on the July 22nd, 2012 under Celebrity,Featured,New Film

    ട്രാഫിക്ക് എന്ന സിനിമയില്‍ ചില സീനുകളില്‍ മാത്രം വന്നു പോയ നമിത പ്രമോദിന് പക്ഷേ ഇത്തവണ നറുക്കു വീണത് സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ്. കോളടിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലേ.. സത്യന്‍ ചിത്രത്തിലെ നായികമാരെല്ലാം തന്നെ ഇന്ത്യന്‍ സിനിമയില്‍ പോലും ശ്രദ്ധിക്കപ്പെട്ടവരായി. അസിന്‍ , നയന്‍താര, സംയുക്ത തുടങ്ങിയവരൊക്കെ സത്യന്‍ ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ പോപ്പുലറായത്. ഒരു കാര്യം പറയാനുണ്ട് എന്നാണ് ചിത്രത്തിനു നല്‍കിയിരിക്കുന്ന പേര്. ബെന്നി. പി നായരമ്പലത്തിന്റേതാണ് സ്‌ക്രിപ്റ്റ്. പേര് മാറാന്‍ സാധ്യതയുണ്ട്. കടലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. തട്ടത്തിന്‍ മറയത്ത് നായകന്‍ നവീന്‍ പോളിയാണ് നായകന്‍ .

    വേളാങ്കണ്ണി മാതാവ്, അമ്മേ ദേവീ, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലൂടെയാണ് നമിത അഭിനയലോകത്ത് എത്തുന്നത്. സത്യന്‍ ചിത്രത്തില്‍ മുക്കുവ പെണ്‍കുട്ടിയുടെ വേഷത്തിലാണ് നമിത.

    ചാന്തുപൊട്ട്‌ എന്ന്‌ കടല്‍ പശ്ചാത്തലമായുള്ള ഹിറ്റ്‌ ചിത്രത്തിന്‌ തിരക്കഥയൊരുക്കിയ ബെന്നി.പി.നായരമ്പലം ആദ്യമായാണ്‌ സത്യന്‍ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത്‌.

    അതുപോലെ തന്നെ കാമറക്ക്‌ മുമ്പിലും തീര്‍ത്തും പുതുമുഖങ്ങളുമായാണ്‌ ഇത്തവണ സത്യന്‍ ചിത്രം ഒരുങ്ങുന്നത്‌. സാധാരണ മോഹന്‍ലാല്‍, ജയറാം എന്നിവരില്‍ ആരെങ്കെലുമില്ലാതെ ഒരു സത്യന്‍ ചിത്രം എത്താറില്ല. നായകന്‍മാരില്ലാത്ത അച്ചുവിന്റെ അമ്മ പോലുള്ള ചിത്രങ്ങളും സത്യന്‍ അന്തിക്കാട്‌ ഒരുക്കിയിട്ടുണ്ടെങ്കിലും സമീപകാലത്തെല്ലാം നായക പ്രധാന്യമുള്ള ചിത്രങ്ങളായിരുന്നു സത്യന്റേത്‌. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി ഇത്തവണ പുതമുഖ താരങ്ങളുമായിട്ടാണ്‌ സത്യന്‍ എത്തുന്നത്‌.

    ആദ്യമായിട്ടാണ്‌ നവാഗതര്‍ എന്നു തന്നെ പറയാവുന്ന താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ ചിത്രമൊരുക്കുന്നത്‌.

    സത്യന്‍ അന്തിക്കാടു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഇത്തവണ ഒപ്പമുള്ളത്‌ നെടുമുടി വേണുവാണ്‌. ഇന്നസെന്റ്‌, മാമുക്കോയ, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ ഇത്തവത്തെ സത്യന്‍ ചിത്രത്തിലില്ല. കടലിന്റെ പശ്ചാത്തലത്തില്‍ ഒരു മുക്കുവ ഗ്രാമത്തിന്റെ കഥയാണ്‌ സത്യന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്‌. കടലില്‍ മീന്‍ പിടുത്തം ജീവിതമാര്‍ഗമാക്കുകയും കരയിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുമയോടെ ജീവിക്കുകയും ചെയ്യുന്ന ഒരു ഗ്രാമം.

    പന്ത്രണ്ടാം വയസില്‍ ഈ കടലോരഗ്രാമത്തില്‍ ഒറ്റപ്പെട്ടു പോയ പെണ്‍കുട്ടിയിലൂടെയാണ്‌ സിനിമ ആരംഭിക്കുന്നത്‌. ചെന്താമര എന്നു വിളിക്കുന്ന അവള്‍ ആ ഗ്രാമത്തിന്റെ പ്രീയപ്പെട്ടവളാണ്‌. നമിതാ പ്രമോദാണ്‌ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. താരമയുടെ ആഗ്രഹങ്ങളിലൂടെയും സ്വപ്‌നങ്ങളിലൂടെയും മുമ്പോട്ടു പോകുന്ന കഥയില്‍ പ്രണയത്തിന്‌ ഒരു പ്രധാന സ്ഥാനമുണ്ട്‌.

    നിവന്‍പോളിയുടെ മോഹന്‍ എന്ന കഥാപാത്രമാണ്‌ ചിത്രത്തിലെ പ്രധാനപ്പെട്ട മറ്റൊരു വേഷം. മോഹന്‍ ടി.ടി.സി പാസായവനാണ്‌. ഗ്രാമത്തിലെ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ എടുക്കുകയാണ്‌ അവന്റെ പ്രധാന ജോലി. ഒപ്പം എന്തു ജോലി ചെയ്യാനും അവനൊരു മടിയുമില്ല. അവന്റെ മനസില്‍ അവന്‍ എന്നും ഒളിപ്പിച്ചുവെച്ചൊരു പ്രണയമുണ്ടായിരുന്നു. അത്‌ ചെന്താമരയോടുള്ള പ്രണയമായിരുന്നു. ഈ പ്രണയം അവളും ആ ഗ്രാമവും തിരിച്ചറിയുന്നിടത്ത്‌ കഥക്ക്‌ പുതിയ വഴിത്തിരിവുകളുണ്ടാകുന്നു.

    നെടുമുടി വേണുവിന്റെ കെ.പിയാണ്‌ ചിത്രത്തിലെ ശക്തമായ മറ്റൊരു കഥാപാത്രം. മല്ലിക, സിദ്ധാര്‍ഥ്‌ ശിവ, ചെമ്പില്‍ അശോകന്‍, ധര്‍മ്മജന്‍, കോവൂര്‍ വിനോദ്‌, അനിതാ സുരേഷ്‌ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വേണുവാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക്‌ ഇളയരാജ സംഗീതം നിര്‍വഹിക്കുന്നു.

    ആലപ്പുഴ അര്‍ത്തുങ്കല്‍ കടപ്പുറത്താണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നത്‌. ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കി വരുന്ന ഓണക്കാലത്ത്‌ ചിത്രം തീയേറ്ററുകളിലെത്തും.

    Enter your email address:

    Powered by Zoomfacephotos

    Leave a Reply




    XHTML::
    <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>