Recently in Celebrity

  • Recently in Cinema

  • Recently in Featured

  • തെന്നിന്ത്യയില്‍ തരംഗമായ ഈച്ച ബോളിവുഡിലേക്ക് പറക്കുന്നു!!

    Posted on the July 25th, 2012 under Celebrity,Cinema,Featured

    തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് ചിത്രം ഈഗ ഹിന്ദിയിലേക്ക്. അഭിഷേക് ബച്ചനാണ് ഹിന്ദി ഈഗയില്‍ നായകനാകുന്നത്. മലയാളത്തിലും തെലുങ്കിലും ഈ ചിത്രം ബോക്‌സോഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.

    ഹിന്ദി ഈച്ച 3ഡിയിലാണ് നിര്‍മിക്കുന്നത്. തെലുങ്കിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൌലിയാണ് ഈച്ചയുടെ സംവിധാനം. ഒരു പ്രണയ കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയാണ് ഈച്ച. വില്ലന്‍ കൊലപ്പെടുത്തിയ നായകന്‍, മരണശേഷം ഈച്ചയായി പുനര്‍ ജനിക്കുന്നതും വില്ലനോട് പ്രതികാരം വീട്ടുന്നതുമാണ് കഥപശ്ചാത്തലം.

    തെലുങ്ക് താരം നാനി അഭിനയിച്ച കഥാപാത്രമായാണ് അഭിഷേക് അഭിനയിക്കുന്നത്. സിനിമയില്‍ 15 മിനിറ്റ് മാത്രമാണ് നാനിയുടെ രംഗങ്ങള്‍ ഉള്ളത്. ഈ രംഗങ്ങള്‍ അഭിഷേകിനെ വച്ച് റീഷൂട്ട് ചെയ്യും. ചിത്രത്തിലെ വില്ലനായ സുദീപുമായി ഏതാനും കോമ്പിനേഷന്‍ രംഗങ്ങള്‍ നാനിക്കുണ്ട്. ഈ രംഗങ്ങളില്‍ സുദീപിനെയും അഭിഷേകിനെയും ഉള്‍പ്പെടുത്തി വീണ്ടും ഷൂട്ട് ചെയ്യും.

    Enter your email address:

    Powered by Zoomfacephotos

    Leave a Reply




    XHTML::
    <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>