തലമുടിക്ക് കറുപ്പ് കിട്ടാന്‍ !!
കറിവേപ്പില അരച്ചിട്ട് കാച്ചിയെടുക്കുന്ന എണ്ണ ദിവസേന ഉപയോഗിക്കുന്നത് നര തടയുന്നതിനും തലമുടി കറുത്ത് തഴച്ച് വളരുന്നതിനും ഗുണകരമാണ്. അതുപോലെ മുടി കഴുകുന്ന വെള്ളത്തില്‍ ഒന്നുരണ്ടു തുള്ളി പനിനീര്‍ ചേര്‍ത്താല്‍ മുടിക്ക് നല്ല തിളക്കം ലഭിക്കും. കയ്യോന്നി ഇടിച്ച് പിഴിഞ്ഞ നീരില്‍ സമം നല്ലെണ്ണയോ വെളിച്ചെണ്ണയോ ചേര്‍ത്ത് അതില്‍ മൂന്ന് നാല് കുരുമുളക് ഇട്ട് തിളപ്പിക്കുക. കുരുമുളക് പൊട്ടിയാല്‍ എണ്ണ ഇറക്കി ഉപയോഗിക്കുക. ഇത് മുടി വളരാന്‍ വളരെ നല്ലതാണ്.
യൂക്കാലിയെണ്ണ പഞ്ഞിയില്‍ മുക്കി ശിരോ ചര്‍മ്മത്തില്‍ തുടയ്ക്കുക. ചൂട് വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തലമുടി കെട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ താരനും പേനും നീങ്ങും. കടുക് അരച്ച് ഇടയ്ക്കിടെ തലയില്‍ തേച്ചാലും താരന് ശമനം കിട്ടും. ഉള്ളി അരിഞ്ഞ് കാച്ചിയ എണ്ണ തേക്കുകയും ഉള്ളി മുറിച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുകയും ചെയ്താല്‍ മുടികൊഴിച്ചില്‍ മാറും.
