Recently in Taste

  • തയ്യാറാക്കൂ….മഷ്‌റും ബിരിയാണി

    Posted on the August 7th, 2012 under Taste

    ആവശ്യമായ ചേരുവകള്‍

    കൂണ്‍ അര കിലോ
    ബസുമതി അരി അരകിലോ
    മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
    കുരുമുളകുപൊടി 1 ടീസ്പൂണ്‍
    പെരുംജീരകപ്പൊടി ടീസ്പൂണ്‍
    സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് 4
    ഇഞ്ചി 1 ടേബിള്‍ സ്പൂണ്‍
    വെളുത്തുള്ളി അരച്ചത് 1 ടേബിള്‍ സ്പൂണ്‍
    തക്കാളി സോസ് 2 ടേബിള്‍ സ്പൂണ്‍
    അണ്ടിപരിപ്പ് 10 എണ്ണം
    നെയ്യ് 3 ടേബിള്‍ സ്പൂണ്‍
    കിസ്മിസ് 20 എണ്ണം
    ഉപ്പ് പാകത്തിന്

    പാചകം ചെയ്യുന്ന വിധം
    അരി കുക്കറില്‍ വേവിച്ചെടുക്കുക.കൂണ്‍ കഴുകി വൃത്തിയാക്കി അരിയുക ഇതിനുശേഷം ഉപ്പ്,കുരുമുളകുപൊടി,മഞ്ഞള്‍പ്പൊടി,പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് 5 മിനിട്ട് വേവിച്ചെടുക്കുക.
    ഒരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് സവാള വഴറ്റുക.ഇത് നിറം മാറുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക.ഇതു വഴന്നുകഴിയുമ്പോള്‍ വേവിിച്ചു വെച്ചിരിയ്ക്കുന്ന കൂണ്‍ ഇട്ട് നന്നായി ഇളക്കി മാറ്റിവെയ്ക്കുക.
    വേവിച്ചെടുത്ത ചോറില്‍ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന കൂണും തക്കാളി സോസും ചേര്‍ത്ത് നന്നായി ഇളക്കി മൂടി വെച്ച് ചെറുതീയില്‍ ആവി കയറ്റുക.ബാക്കി നെയ്യില്‍ അണ്ടിപരിപ്പും കിസ്മിസും വറുത്ത് ചോറില്‍ ചേര്‍ക്കുക.മഷ്‌റും ബിരിയാണി റെഡി

    Enter your email address:

    Powered by Zoomfacephotos

    Leave a Reply




    XHTML::
    <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>