Recently in Health

  • അള്‍സര്‍ ഉണ്ടാകുന്ന വിധം

    Posted on the January 22nd, 2013 under Health

    ulcerആമാശയവ്യവസ്ഥയില്‍ അടങ്ങിയിരിക്കുന്ന അന്നരസത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ആധിക്യം കൊണ്ടാണ് അള്‍സര്‍ രോഗം ഉണ്ടാവുന്നത്. എന്നാല്‍ മലിനമായ ആഹാരത്തിലും ജലത്തിലും കണ്ടുവരുന്ന ‘ഹെലക്കോബാക്ടര്‍ പൈലോറി’ അഥവാ ‘എച്ച് പൈലോറി’ എന്നറിയപ്പെടുന്ന ബാക്ടീരിയ ആണ് പലപ്പോഴും എല്ലാത്തരം അള്‍സറുകള്‍ക്കും കാരണമായിത്തീരുന്നത് എന്നാണ് നിഗമനം. ആ ബാക്ടീരിയ്ക്ക് അന്നരസത്തിന്റെ അമ്ലത വര്‍ധിപ്പിക്കാന്‍ കഴിവുണ്ട്. ഹോട്ടല്‍ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ ‘എച്ച് പൈലോറി’ രോഗബാധയുണ്ടാകുന്നതാണ് അവരില്‍ കൂടുലായി അള്‍സര്‍ രോഗബാധയുണ്ടാകുന്നതിനും കാരണമാകുന്നത്.

    ആമാശയത്തിലെയും കുടലിലെയും ഉള്‍ഭാഗത്ത് അവയെ സംരക്ഷിക്കുന്ന നേര്‍ത്ത സ്തരമാണ് മൂക്കസ് മെബ്രേയിന്‍. അന്നരസത്തില്‍ അടങ്ങിയിരിക്കുന്ന അമ്ലത്തിന്റെ ആധിക്യം കാരണം ഈ സ്തരം നശിച്ചുപോകുന്നത് പെപ്റ്റിക് അള്‍സര്‍ ഉണ്ടാവുന്നതിന് കാരണമായിത്തീരുന്നു. മ്യൂക്കസ് സ്തരത്തിനുണ്ടാകുന്ന കേടുപാടുകള്‍, സ്തരത്തിന്റെ പ്രതിരോധ ശേഷിക്കുറവ് എന്നിവയും രോഗത്തിന് കാരണമാകാം.

    ജനിതക കാരണങ്ങള്‍

    ജനിതകമായ ചില കാരണങ്ങളാല്‍ ഹൈഡ്രോക്ലോറിക് ആസിഡിന്റെ അധികമായ ഉത്പാദനം, മാനസിക സമ്മര്‍ദ്ദം എന്നിവയും ഡുവോഡിനല്‍ അള്‍സര്‍ ഉണ്ടാകുന്നതിനും ഉള്ളവ വഷളാകുന്നതിനും കാരണമാകുന്നു. ആസ്പിരിന്‍ പോലുള്ള വേദനാസംഹാരികളുടെ സ്ഥിരമായ ഉപയോഗം, അമിതമായ പുകവലി എന്നിവയും അള്‍സര്‍ രോഗത്തിന് കാരണമായിത്തീരുന്നു.

    അള്‍സറിന്റെ ലക്ഷണങ്ങള്‍

    നെഞ്ചില്‍ ആമാശയത്തിന്റെ ഭാഗത്തായി പുകച്ചിലും വലിച്ചുപിടിക്കുന്നതുപോലെയുള്ള വേദനയും അസ്വസ്ഥതകളുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഇത്തരം വേദനകള്‍ ചിലപ്പോള്‍ അരമണിക്കൂര്‍ മുതല്‍ മൂന്നു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. ഇവ മിക്കപ്പോഴും വയറിന്റെ മുകള്‍ഭാഗത്തായിട്ടാവും ഉണ്ടാവുക. ചിലപ്പോള്‍ വാരിയെല്ലുകള്‍ കൂടുന്നതിന്റെ അടിഭാഗത്തും. ചിലരില്‍ ആഹാരം കഴിച്ചുകഴിയുന്ന ഉടന്‍ വേദന വരും. ചിലര്‍ക്ക് ആഹാരം കഴിച്ച് കുറച്ചേറെനേരം കഴിഞ്ഞാവും വേദന അനുഭവപ്പെടുക. ആഴ്ചകളോളം വേദന ഉണ്ടായതിനുശേഷം വേദന ഇല്ലാത്ത ആഴ്ചകളും കടന്നുപോകാം.

    ഡുവോഡിനല്‍ അള്‍സറിന്റെ ദോഷങ്ങള്‍

    അമിതമായ വിശപ്പും കുടുതല്‍ ഭക്ഷിക്കുന്നതുമൂലമുണ്ടാകുന്ന ഭാരവര്‍ധനവുമാണ് ഡ്യുവോഡിനല്‍ അള്‍സര്‍ രോഗികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. കൂടെക്കൂടെയുള്ള ഛര്‍ദി, മലത്തോടൊപ്പം കട്ടിയായ രക്തം പോകുക, വിളര്‍ച്ച, എന്നിവയാണ് ഇവരുടെ മറ്റു ലക്ഷ്ണങ്ങള്‍. വയറ്റിലുണ്ടാകുന്ന അള്‍സര്‍ രോഗം സമീപത്തുള്ള നാഡികളെയും ബാധിക്കാറുണ്ട്.

    തത്ഫലമായി കഠിനമായ വേദന ഉണ്ടാവുന്നു.

    അതുപോലെ തന്നെ കുടലിലെ പ്രധാന രക്തധമനികളില്‍ ഉണ്ടാകുന്ന വ്രണങ്ങളില്‍ നിന്ന് ശക്തമായ രക്തപ്രവാഹം ഉണ്ടാവുകയും മലത്തിലൂടെ രക്തം പുറത്തുപോകുകയും ചെയ്യുന്നു. ഇതുമൂലം അള്‍സര്‍ രോഗിക്ക് വിളര്‍ച്ച ഉണ്ടാവുന്നു. ആമാശയ ഭിത്തിയിലോ കുടലിന്റെ ഭിത്തിയിലോ വിള്ളലുകള്‍ ഉണ്ടാകുന്നതുകൊണ്ട് അവയ്ക്ക് നീരുകൊണേ്ടാ ചുരുങ്ങിപ്പോകുന്നതുകൊണേ്ടാ ദഹനവ്യവസ്ഥയില്‍ തടസം നേരിടുകയും ചെയ്യുന്നു.

    പെപ്റ്റിക് അള്‍സര്‍ ഉണ്ടാകുമ്പോള്‍

    പെപ്റ്റിക് അള്‍സര്‍ രോഗത്തില്‍ ആഹാരം കഴിച്ചതിനുശേഷം രണ്ടുമൂന്ന് മണിക്കൂറിനുശേഷം വയറ്റില്‍ നെഞ്ചിന്റെ താഴെഭാഗത്തായി വേദന ഉണ്ടാകുന്നു. ഡ്യൂവോഡിനല്‍ അള്‍സറില്‍ ആഹാരം ഉള്ളില്‍ ചെന്നാല്‍ അധികം താമസം കൂടാതെ വയറ്റിലെ വേദന കുറയാന്‍ തുടങ്ങും.

    ചില അള്‍സര്‍ രോഗികള്‍ രക്തം ഛര്‍ദിക്കുന്നതായി കാണാം. അത് പെപ്റ്റിക് അള്‍സര്‍ രോഗികളില്‍ അള്‍സറില്‍ നിന്ന് നേരിട്ട് രക്തം വരുന്നതുകൊണേ്ടാ, ഇല്ലെങ്കില്‍ പല പ്രാവശ്യം ഛര്‍ദിക്കുന്നതിന്റെ ഫലമായി അന്നനാളത്തിന്റെ ഉള്ളില്‍ ക്ഷതം ഉണ്ടാകുന്നതുകൊണേ്ടാ ആണ് ഇങ്ങനെ സംഭവിക്കുന്നതാണ്.

    രക്തസ്രാവം ഉണ്ടാക്കുന്നതിനുള്ള ചുവന്ന രക്താണുക്കള്‍ക്ക് വിഘടനം സംഭവിക്കുന്നതിന്റെ ഫലമായി കറുത്ത നിറത്തിലും ദുര്‍ഗന്ധത്തോടെ കൂടിയതുമായ മലവും ഈ രോഗികള്‍ക്ക് ചിലപ്പോള്‍ ഉണ്ടാകാറുണ്ട്.

    പെപ്റ്റിക് അള്‍സര്‍ രോഗത്തില്‍ രോഗം ഉണ്ടാക്കുന്ന ഭാഗത്തിന്റെയും രോഗിയുടെ പ്രായത്തിന്റെയും അനുസരിച്ച ലക്ഷണങ്ങളില്‍ സാരമായ വ്യതിയാനങ്ങള്‍ ഉണ്ടാവാം. വേദന ഉണ്ടാകുന്നത് അള്‍സര്‍ മൂലമാണെങ്കിലും വേദന അധികരിക്കുന്നത് വ്രണമുള്ള ഭാഗത്ത് ദഹനരസത്തിലെ ആസിഡുകള്‍ നേരിട്ടു പതിക്കുന്നതുമൂലമാണ്.

    പെപ്റ്റിക് അള്‍സര്‍ രോഗത്തില്‍ നാഭിയുടെ മുകള്‍ഭാഗം മുതല്‍ നെഞ്ചില്‍ വാരിയെല്ലുകള്‍ കൂടിച്ചേരുന്ന ഭാഗം വരെ എവിടെ വേണമെങ്കിലും വേദന ഉണ്ടാകാം. പക്ഷേ, വയറ്റില്‍ ആഹാരം ഒട്ടും ഇല്ലാതെയിരിക്കുന്ന സമയത്തായിരിക്കും വേദന ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. പെപ്റ്റിക് അള്‍സര്‍ രോഗികളില്‍ വേദനയും വ്യത്യസ്തമായിരിക്കും.

    അള്‍സര്‍ രോഗം വരാതിരിക്കുന്നതിനും രോഗം വന്നാല്‍ എളുപ്പത്തില്‍ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനും ആഹാരത്തില്‍ ചില നിഷ്ഠകള്‍ പാലിക്കേണ്ടിയിരിക്കുന്നു.

    അള്‍സര്‍ തനിയെ ഭേദമാകുകയും പിന്നീട് ഉണ്ടാവുകയും ചെയ്യുന്ന പ്രവണതയുള്ളതുകൊണ്ട് വേദനയും കുറച്ചുനാള്‍ നീണ്ടുനിന്നതിനുശേഷം തനിയെ കുറയുന്നതായി കാണാറുണ്ട്. സാധാരണയായി കുട്ടികളിലും ചെറുപ്പക്കാരിലും അള്‍സര്‍ രോഗം വളരെയധികം അധികരിക്കുന്നതുവരെയും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണാതെയുമിരിക്കും.

    ആയുര്‍വേദ പരിഹാരങ്ങള്‍

    ഇന്ദുകാന്തം കഷായം, സുകുമാരം കഷായം, ഇന്ദുകാന്തം ഘൃതം, സുകുമാരം ഘൃതം, ശതസര്യാദി ഘൃതം, ഭാഡിമാദി ഘൃതം, ശതാവരി ഗുളം, ശംഖഭസ്മം, ശൃംഗഭസ്മം എന്നിവയും രോഗിയുടെയും രോഗത്തിന്റെയും അവസ്ഥയ്ക്കനുസരിച്ച് നല്‍കാവുന്നതാണ്. അസുഖം വളരെ കൂടിയിരിക്കുന്ന അവസ്ഥയില്‍ കേരളത്തിന്റെ തനതായ ചികിത്സാപദ്ധതിയായ സ്‌നേഹപാനം വരെയും ചെയ്യേണ്ടതായി വരാറുണ്ട്.

    Share on Facebook

    Enter your email address:

    Powered by Zoomfacephotos

    Leave a Reply




    XHTML::
    <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>