ആഗോള ക്രിക്കറ്റ് വേദികളുടെ ഭൂപടത്തില്‍ ഇനി തിരുവനന്തപുരത്തിനും സ്ഥാനം. ആസ്ത്രേലിയക്കും ന്യൂസിലാന്‍ഡിനും പിറകെ ഇന്ത്യയില്‍ തിരുവനന്തപുരത്താണ് ലോകത്തെ മൂന്നാമത്തെ ഡ്രോപ് ഇന്‍ പിച്ച്‌ ഉണ്ടാക്കുന്നതെന്നു കേട്ടാല്‍ നെറ്റിചുളിക്കേണ്ട. കാര്യവട്ടത്തെ സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പിച്ച്‌ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ഇതിനകം കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇതിന്റെ പ്രഖ്യാപനം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു