മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ വിടാതെ വി എസ് അച്യുതാനന്ദന്‍. കേസില്‍ എഫ്ഐര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയിൽ കക്ഷി ചേരുമെന്ന് വിഎസ് വ്യക്തമാക്കി.

തട്ടിപ്പ് കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നടത്തുന്ന ചെപ്പിടി വിദ്യകളൊന്നും വിലപ്പോകില്ലെന്നും പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്ത വെള്ളാപ്പള്ളി നടേശനെതിരായ കേസിൽ സര്‍ക്കാര്‍ അതീവ  ജാഗ്രതപാലിക്കണമെന്നും വിഎസ് അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.