സ്വാശ്രയപ്രശ്നത്തെത്തുടര്‍ന്ന് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചോദ്യോത്തരവേളയോടെയാണ് സഭ തുടങ്ങിയത്. എന്നാൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള നിര്‍ത്തിവച്ചു.

എംഎല്‍എമാര്‍ നിരാഹാരം കിടന്നിട്ടും ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറാവുന്നില്ല. സ്പീക്കര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കു താന്‍ ശ്രമിക്കുമെന്നും ചോദ്യോത്തരവേള സുഗമമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ഇതിനു തയാറായില്ല. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ചു.