കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 54–ാം സംസ്‌ഥാന സമ്മേളനം ഷഫീഖ് അമരാവതി നഗറിൽ (എറണാകുളം ടൗൺ ഹാൾ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ ഒ.രാജഗോപാൽ, ഹൈബി ഈഡൻ, അൻവർ സാദത്ത്, കൊച്ചി മേയർ സൗമിനി ജെയിൻ, ഡോ.ഷംഷീർ വയലിൽ എന്നിവർ പ്രസംഗിച്ചു.

കെയുഡബ്ല്യുജെ സംസ്‌ഥാന പ്രസിഡന്റ് പി.എ.അബ്ദുൾ ഗഫൂർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സി.നാരായണൻ ആമുഖപ്രഭാഷണം നടത്തി മുതിർന്ന മാധ്യമപ്രവർത്തകരായ കെ.എം.റോയ്, കെ.മോഹനൻ, എം.പി. പ്രകാശൻ എന്നിവരെ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ പ്രഫ.കെ.വി. തോമസ് എംപി സ്വാഗതവും ജനറൽ കൺവീനർ എസ്. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് സംഘടനാ, പ്രവർത്തന റിപ്പോർട്ടുകളുടെ അവതരണവും ചർച്ചയും നടക്കും.