വ്യാജ ലോട്ടറി തടയാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയസഭയിൽ അറിയിച്ചു. വ്യാജ ലോട്ടറി കേസിൽപ്പെടുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്നും സംസ്‌ഥാന ലോട്ടറിയുടെ സമ്മാനഘടനയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് വ്യാജമാകുന്ന വ്യാജ ലോട്ടറിയെക്കുറിച്ച് പ്രതിപക്ഷം സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി. പ്രതിപക്ഷത്തു നിന്നും വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്‌ഥർക്ക് ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്ന് ആക്ഷേപിച്ച സതീശൻ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണകക്ഷിയിലെ പ്രധാന പാർട്ടിയായ സിപിഎമ്മിലെ നേതാക്കൾക്ക് സാന്റിയാഗോ മാർട്ടിനുമായി അടുത്ത ബന്ധമുണ്ടെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.