ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ്-അരക്കിലോ
സവാള – 4
പച്ചമുളക് – 2
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ഉഴുന്ന് – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
സാമ്പാര്‍ പൗഡര്‍ – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കായപ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
ഓയില്‍

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളയുക. സവാള നീളത്തിലരിയുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ കടുക്, ഉഴുന്ന്, കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എ്ന്നിവ ചേര്‍ത്തിളക്കണം. സവാള ചേര്‍ത്തിളക്കി വഴറ്റുക. ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ചേര്‍ത്തതും മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കി വേവിച്ചെടുക്കുക.