ഹോണ്ടയുടെ ഡി സെഗ്മെന്റിലുള്ള സെഡാന്‍ ഹൈബ്രിഡ് അക്കോര്‍ഡ് ഇന്ത്യയിലവതരിപ്പിച്ചു. ചൊവ്വാഴ്ചയാണ് പുതിയ സെഡാെന്റ ലോഞ്ച് ഹോണ്ട സി.ഇ.ഒ നിര്‍വഹിച്ചത്. ഹൈബ്രിഡ് സാേങ്കതിക വിദ്യയിലോടുന്ന വാഹനത്തിന് ഒരു പെട്രാള്‍ എഞ്ചിനും രണ്ട് ഇലട്രിക് എഞ്ചിനുമാണ് ഉണ്ടാവുക. 23.1 കിലോ മീറ്ററിെന്റ മികച്ച മൈലേജാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പുര്‍ണ്ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് ഹോണ്ട ഹൈബ്രിഡ് അക്കോര്‍ഡ്. അതു കൊണ്ടാണ് പ്രധാന എതിരാളിയായ ടോയോട്ടാ കാമറിയെക്കാളും അകോര്‍ഡിന് 6 ലക്ഷത്തോളം രുപ വര്‍ദ്ധിക്കാന്‍ കാരണം. ഫോക്സ്‌വാഗണ്‍ പസാറ്റിനോടും ആഡംബര സെഡാനകളായ ഓഡി ക്യു4, ബി.എം.ഡബ്‌ളിയു 3 സീരീസ്, മെഴ്‌സിഡസ് ബെന്‍സ് സി ക്ളാസ് എന്നിവയുമായാണ് അക്കോര്‍ഡിന് നേരിട്ടറ്റുമുട്ടണ്ടി വരിക.

2ലിറ്ററിെന്റ 4സിലിണ്ടര്‍ പെട്രാള്‍ എഞ്ചിനും 1.4 കിലോ വാട്ടിന്റെ രണ്ട് ഇലട്രിക് എഞ്ചിനും വാഹനത്തിന് ഉണ്ടാവും. പെട്രാള്‍ എഞ്ചിന്‍ 145bhp പവറും 175Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇലട്രിക് എഞ്ചിന്‍ 184bhp പവറും 315Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും കൂടിചേരുേമ്പാള്‍ എകദേശം 212bhp ആണ് വാഹനത്തിന് ലഭിക്കുന്ന പവര്‍.