ഇന്ത്യന്‍ വംശജനായ ഗായകനെ ഓസ്ട്രേലിയയില്‍ ചുട്ടെരിച്ചുകൊന്നു. ഓസ്ട്രേലിയയിലെ പഞ്ചാബ് സമൂഹത്തിനിടയില്‍ അറിയപ്പെടുന്ന ഗായകനാണ് ഇയാള്‍. ഓസ്ട്രേലിയയില്‍ ബസ് ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു ഇദ്ദേഹം. പഞ്ചാബി സ്വദേശിയായ 29കാരന്‍ മന്‍മീത് അലിഷറാണു കൊല്ലപ്പെട്ടത്. യാത്രക്കാരുടെ മുന്നില്‍ വെച്ച്‌ മറ്റൊരാള്‍ മന്‍മിതീനെ തീ വയ്ക്കുകയായിരുന്നു.

വംശിയാക്രമണത്തിന്‍റെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നു പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു. ബസില്‍ നിന്നു തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്നു യാത്രക്കാര്‍ പിന്‍വാതിലില്‍ കൂടി രക്ഷപ്പെടുകയായിരുന്നു. മന്‍മീതിനെ ആക്രമിച്ചു എന്നു കരുതുന്നു മധ്യവയസ്കനെ സമീപത്തുള്ള ബസ്റ്റോപ്പില്‍ നിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.