മലയാളഭാഷ മലയാളികള്‍ക്ക് നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യകേരളത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ നിയമസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മലയാളം പഠിക്കാതെ ബിരുദം നേടാം എന്ന അവസ്ഥ കേരളത്തില്‍ മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നമുക്ക് കഴിഞ്ഞു. പക്ഷേ, മലയാളം ഭരണഭാഷ, കോടതിഭാഷ എന്നിവ നടപ്പാക്കുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതില്‍ മാറ്റം വരണം. പിഎസ്‌സി പരീക്ഷയ്ക്ക് മലയാളത്തോട് അയിത്തം തുടരുന്ന അവസ്ഥയുണ്ട്. ഇതും മാറണം. മുഖ്യമന്ത്രി പറഞ്ഞു.