ഗംഗോത്രി തീ‍ർത്ഥാടനം ആറുമാസത്തേക്കില്ല. മതപരമായ ചടങ്ങുകള്‍ക്കും ശേഷം കവാടങ്ങള്‍ ആറുമാസത്തേക്ക് അടച്ചു. എന്നാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഇപ്പോള്‍ മുതല്‍ എല്ലാ സമയവും തുറന്നു തന്നെയിരിക്കും. ഉത്തരകാശിയിലെ ഈ പുണ്യനഗരം വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടകേന്ദ്രമാണ്. കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാലാണ് ക്ഷേത്രമടക്കുന്നത്.

ഗംഗാദേവിയുടെ വിഗ്രഹം മുഖ്വയിലെ ഗംഗാക്ഷേത്രത്തിലാണ് സൂക്ഷിക്കുക.ബദ്രിനാഥിലേക്കുള്ള പ്രധാനവഴി നവംബര്‍ 16നാണ് അടക്കുന്നത്. പ്രശസ്തമായ യമുനേത്രി, കേദാര്‍നാഥ് എന്നിവിടങ്ങളിലേക്കുള്ള വഴികള്‍ നവംബര്‍ ഒന്നിന് നടക്കുന്ന ബയ്യ ദുജ് എന്ന ആഘോഷത്തിന് ശേഷമാണ് അടയ്ക്കുക.