ആലപ്പുഴയില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു. എസ്എഫ്ഐ പ്രവർത്തകർ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ബസ് തൊഴിലാളി യൂണിയന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ബസ്സില്‍ സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.