കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കൊച്ചിയില്‍ മല്‍സരിക്കുന്നു. ലീഗില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഗോവക്കെതിരെയാണ് മല്‍സരം. പ്രമുഖ താരങ്ങളുടെ അഭാവം ഇന്നും കേരളാ ടീമിന് വിനയാകും..അതേ സമയം മലയാളി താരങ്ങളായ സി കെ വിനീതും റിനോ ആന്റോയും ടീമിനൊപ്പം ചേരും.
ആറ് മല്‍സരങ്ങള്‍കൂടി ബാക്കിയിരിക്കേ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്.പ്രഥാമിക മല്‍സരങ്ങള്‍ അവസാന റൗണ്ടിലേക്ക് കടക്കേവ മറ്റൊരു ബഹുമതി കൂടി കേരളത്തിനുണ്ട്. ലീഗില്‍ ഇതേ വറെ ഏറ്റവും കുറവ് ഗോള്‍ നേടിയ ടീം. നാലെണ്ണം മാത്രം. നാട്ടിന് പുറത്ത് തുടര്‍ച്ചായി നാല് മല്‍സരങ്ങല്‍ കഴിഞ്ഞാണ് താരങ്ങള്‍ കൊച്ചിയിലെത്തിയിരിക്കുന്നത്.
ഇതില്‍ ഒരു ജയം മാത്രം.പ്രതിരോധ നിരയിലെ കരുത്തനായ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് വടക്കന്‍ അയര്‍ലന്‍ഡിന് വേണ്ടി ലോക കപ്പ് യോഗ്യത മല്‍സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ നാട്ടിലേക്ക് പോയി.ഹെയ്തിക്ക് വേണ്ടി ഡക്കന്‍സ് നാസോണും നാട്ടിലെത്തി. ആദ്യ ഇലവനില്‍ തന്നെ മലയാളി താരം മുഹമ്മദ് റഫി കളിക്കുമെന്ന് കോച്ച് സൂചന നല്‍കിയിട്ടുണ്ട്.