ഇന്ത്യയെ തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 21 ആം നൂറ്റാണ്ട് ഏഷ്യയുടേതാണ്. ആഗോള വളര്‍ച്ചയില്‍ ഏഷ്യ നിര്‍ണായക ശക്തിയായി വളര്‍ന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യയുടെ വളര്‍ച്ചയില്‍ ഇന്ത്യയുടെയും ജപ്പാന്റെയും പങ്ക് വളരെ വലുതാണെന്നും മോദി പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെ വ്യവസായികളുടെ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു.