ചാനല്‍ പരിപാടിക്കിടെ നടി ഉര്‍വശി മോശമായ രീതിയില്‍ പെരുമാറി എന്ന പരാതിയില്‍ മനുവഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്ന് വിശദീകരണം തേടി. ഒരു സ്വകാര്യ ചാനലിലെ കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്ന പരിപാടിയിലെ അവതാരകയായ ഉര്‍വശി സാധാരണക്കാരെ വിളിച്ച് വരുത്തി ക്ഷോഭത്തോടെ മോശമായ രീതിയില്‍ സംസാരിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ന്യായാധിപന്‍മാരുടെ സാനിധ്യത്തിലായിരുന്നു നടി മോശമായി പെരുമാറിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉര്‍വശിയെ കൂടാതെ ചാനലിന്റെ എംഡിയോടും മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിടുണ്ട്. ഒരു മാസത്തിനകം പരാതിയില്‍ വിശദീകരണം നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അടുത്തമാസം ഒമ്പതിനാണ് കേസ് പരിഗണിക്കുന്നത്.