കുമ്ബസാരിക്കാന്‍ ഇനി എളുപ്പമാര്‍ഗ്ഗം. കുമ്ബസാരിക്കണമെന്ന് തോന്നുമ്ബോള്‍ ഒന്നു വിരലമര്‍ത്തിയാല്‍ മാത്രം മതി. ഏറ്റവും അടുത്തുള്ള വികാരിയേയും കുമ്ബസാരക്കൂടും കാണിച്ചു തരുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ഈ ആപ്പ് കത്തോലിക്കസഭ ഔദ്യോഗികമായി അംഗീകരിച്ചാല്‍ വലിയൊരു ചുവടുവെയ്പ്പായിരിക്കും ഇക്കാര്യത്തില്‍ ഉണ്ടാവുക. കണ്‍ഫഷന്‍ ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ മ്യൂസിമാന്റ് കമ്ബനിയാണ് വികസിപ്പിച്ചത്. ജിപിഎസ് അധിഷ്ഠിതമാണ് ആപ്പിന്റെ പ്രവര്‍ത്തനമെന്ന് മ്യൂസിമാന്റ് കമ്ബനി സ്ഥാപകന്‍ മേസിജ് സുരാസ്കി അവകാശപ്പെടുന്നു.

ഇതുവഴി അപരിചിതനായ പുരോഹിതന് മുന്നില്‍ വ്യക്തിപരമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരികയെന്ന കടമ്ബയെയാണ് ആപ്പിന്റെ സഹായത്തോടെ വിശ്വാസിക്ക് മറികടക്കാനാവുക.