നോട്ട് അസാധുവാക്കല്‍ കേരളത്തിന്റെ കുടി കുറച്ചു. തൊട്ടു മുന്‍ മാസത്തെക്കാള്‍ കഴിഞ്ഞമാസം 143 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് കുറഞ്ഞത്. 2016 ഒക്‌ടോബറില്‍ 1036 കോടി രൂപയുടെ മദ്യമാണ് ബിവറേജസിലൂടെ വിറ്റഴിച്ചത്. വംബറില്‍ വില്‍പ്പന കുറഞ്ഞു. 893 കോടിയുടെ മദ്യമാണ് വിറ്റത്.

bevco-shop-keralaനോട്ട് പിന്‍വലിക്കല്‍ മദ്യവില്‍പ്പനയെ ബാധിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. മദ്യവില്‍പ്പന കുറഞ്ഞതോടെ സര്‍ക്കാരിന് ലഭിക്കുന്ന വില്‍പ്പന നികുതിയിലും കുറവു വന്നു. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വില്‍പ്പന നികുതിയില്‍ നവംബര്‍ മാസത്തില്‍ 80 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്‌ടോബറില്‍ മദ്യവില്‍പ്പനയിലൂടെ ലഭിച്ച നികുതി 870 കോടിയായിരുന്നു. നവംബറില്‍ 790 കോടിരൂപ മാത്രമാണ് ലഭിച്ചത്.

നോട്ടു പിന്‍വലിക്കല്‍ മാത്രമല്ല മദ്യ വില്‍പ്പന കുറയാന്‍ ഇടയാക്കിയതെന്ന് കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. മണ്ഡലക്കാലമായതും മദ്യവില്‍പ്പനയെ ബാധിച്ചു. കഴിഞ്ഞ നവംബറില്‍ 907 കോടിരൂപയുടെ മദ്യമാണ് ബിവറേജസിലൂടെ വിറ്റത്. ഇക്കുറി അതില്‍ നിന്ന് 14 കോടിയുടെ കുറവേ ഉണ്ടായിട്ടുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.