ചേരുവകള്‍

  • മക്രോണി – അരകപ്പ്
  • പഞ്ചസാര- 3 ടീസ്പൂണ്‍
  • നെയ്യ് – 3 ടീസ്പൂണ്‍
  • കണ്ടയ്നര്‍ മില്‍ക് – 4 ടീസ്പൂണ്‍
  • പാല്‍ – ഒന്നര കപ്പ്
  • കശുവണ്ടിപ്പരിപ്പ് – ഉണക്കമുന്തിരി ആവശ്യത്തിന്
  • ഏലയ്ക്കപ്പൊടി- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

നെയ്യ് ചൂടാക്കി മക്രോണി അതിലിട്ട് വറുക്കുക.അതിന് ശേഷം പാല്‍ തിളപ്പിക്കുക.ഇതിലേക്ക് പഞ്ചസാരയും കണ്ടയ്നര്‍ മില്‍കും ചേര്‍ത്തു ഇളക്കുക.അതിലേക് ഏലയ്ക്കപ്പൊടി ചേര്‍ത്തതിന് ശേഷം മക്രോണി ചേര്‍ത്തു തിളപ്പിക്കുക.അല്‍പ്പം നെയ്യില്‍ കശുവണ്ടിയും മുന്തിരിയും വറുത്തതിന് ശേഷം പായസത്തിലേക്ക് ചേര്‍ത്തു വാങ്ങിവെക്കാം.