ആവശ്യമുള്ള സാധനങ്ങള്‍

 • മൈദ – 2.5 കപ്പ്
 • പഞ്ചസാര – 2 കപ്പ്
 • ബട്ടര്‍ -150 ഗ്രാം
 • ബേക്കിംഗ് പൗഡര്‍ – 2 ടിസ്പൂണ്‍
 • ബേക്കിംഗ് സോഡ -1 ടിസ്പൂണ്‍
 • മുട്ട – 2
 • കറുപട്ട, ഗ്രാമ്ബൂ, ഏലക്കാ പൊടിച്ചത് -1.5 ടിസ്പൂണ്‍
 • ഓറഞ്ച് തൊലി ഉണങ്ങി പൊടിച്ചത് -1 ടിസ്പൂണ്‍
 • ചുക്ക് പൊടി -1 ടിസ്പൂണ്‍
 • കശുവണ്ടി – 75 ഗ്രാം
 • ഉണക്കമുന്തിരി – 100 ഗ്രാം
 • ഈന്തപഴം -100 ഗ്രാം
 • ചെറി -100 ഗ്രാം
 • റ്റൂട്ടി ഫ്രൂട്ടി -100 ഗ്രാം

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ കാരാമെല്‍ സിറപ്പ് ഉണ്ടാക്കണം.അതിനായി പാന്‍ അടുപ്പില്‍ വച്ച്‌ 1 കപ്പ് പഞ്ചസാര ഇട്ട് ചൂടാക്കുക.പഞ്ചസാര ചൂടായി നന്നായി ഉരുകി ബ്രൗണ്‍ നിറം ആക്കണം.1.5 കപ്പ് തിളച്ച വെള്ളം കുറെശ്ശെ അതിലെക്ക് ഒഴിച്ച്‌ കൊടുക്കണം.ശേഷം തണുക്കാന്‍ വക്കുക.

ഇനി മറ്റൊരു പാന്‍ അടുപ്പില്‍ വച്ച്‌ ബട്ടര്‍, ബാക്കി പഞ്ചസാര , ഓറഞ്ച് തൊലി പൊടിച്ചത്, ചുക്ക് പൊടി, കറുവപട്ടയും ഗ്രാമ്ബൂവും,ഏലക്ക പൊടിച്ചത്,ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, എല്ലാ ഡ്രൈ ഫ്രൂട്ട്സും ,റ്റൂട്ടി ഫ്രൂട്ടി ,ഉണ്ടാക്കി വച്ച ക്യാരമല്‍ സിറപ്പില്‍ നിന്നും 1.5 കപ്പ് സിറപ്പ് ഇത്രയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ചൂടാക്കുക.നന്നായി തിളച്ച ശെഷം തീ ഓഫ് ചെയ്യാം.ഇടക്ക് നന്നായി ഇളക്കി കൊടുക്കണം.ഈ കൂട്ട് നന്നായി തണുക്കാന്‍ അനുവദിക്കുക.നന്നായി തണുത്ത ശേഷം മാത്രം മുട്ട ഒരൊന്നായി പൊട്ടിച്ച്‌ ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം മൈദ കുറേശ്ശെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം.മാവു കുറച്ച്‌ കട്ടിയാണെങ്കില്‍ നേരത്തെ ഉണ്ടാക്കി വച്ച ക്യാരമെല്‍ സിറപ്പില്‍ നിന്നും കുറച്ച്‌ ചേര്‍ത്ത് കട്ടി കുറച്ച്‌ മിക്സ് ചെയ്ത് എടുക്കാം.180 ഡിഗ്രിയില്‍ പ്രിഹീറ്റ് ചെയ്ത ഓവനില്‍ 35-40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക .