നോട്ട് നിരോധനത്തെ കുറിച്ച്‌ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ ഹിന്ദി വാര്‍ത്താ ചാനല്‍ ആജ് തക്കില്‍ നോട്ട് നിരോധനത്തിന്റെ ഗുണങ്ങളെ കുറിച്ച്‌ വിശദീകരിക്കാനെത്തിയ ബിജെപി നേതാവിനെതിരെ കസേരയേറ്. ആജ് തക്ക് സംഘടിപ്പിച്ച ചര്‍ച്ച പരിപാടിയില്‍ എത്തിയ ബിജെപി വക്താവ് സംപീത് പത്രക്ക് നേരെയാണ് കസേരയേറ് നടന്നത്.

പത്ര തന്റെ സ്ഥിരം ശൈലിയില്‍ നോട്ട് നിരോധനത്തിന്റെ ഗുണഗണങ്ങള്‍ പറഞ്ഞ് വരുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം നിര്‍ത്താന്‍ ചാനല്‍ അവതാരക അഞ്ജന ഓം പ്രകാശും മറ്റ് അധികൃതരും ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം കൂടുകയും കസേരയേറ് ആരംഭിക്കുകയായിരുന്നു.