എല്ലാവരും സമ്മാനമായും വീട്ടിൽ വിരുന്നുകാർക്കും ഒക്കെ ധാരാളം നല്കുകയും വയർ നിറയേ അകത്താക്കുകയും ചെയ്യുന്ന ക്രിസ്മസ് കേക്ക് നിങ്ങളേ രോഗിയാക്കും. വലിച്ചുവാരി തിന്നുന്ന ക്രിസമസ് കേക്കിൽ ബേക്കറിക്കാർ വ്യാപകമായി ഉപയോഗിക്കുന്ന സാധനം കേട്ടാൽ ഞെട്ടും. കേട് വരാതിരിക്കാൻ വൻ തോതിൽ അമോണിയം ചേർക്കുന്നു. മാത്രമല്ല പൂപ്പൽ, ഈച്ച, കേടാകൽ, രുചി മാറ്റം എന്നിവ തടയാനും ഇത് സഹായകരമാകും. ഇപ്പോഴത്തേ കേക്ക് നിരവധി ദിവസങ്ങൾ പുറത്ത് ചൂടും, തണുപ്പും നിറൻഞ്ഞ സാധാരണ അന്തരീക്ഷത്തിൽ വയ്ച്ചാലും കേടാകുന്നില്ല. കാരണം മറ്റൊന്നുമല്ല വർദ്ധിച്ച തോതിൽ അമോണിയം ചേർക്കുന്നു. മുമ്പ് ഫ്രിഡ്ജിൽ വയ്ച്ചില്ലെങ്കിൽ കേക്ക് പെട്ടെന്ന് കേടാകുമായിരുന്നു. എന്നാൽ ഇപ്പോൾ അത് ആവശ്യമില്ല. പ്രിസർവേറ്റീവുകൾ നന്നായി ചേർക്കാൻ ആർക്കും ഒരു മടിയും ഇല്ല. പ്രിസർവേറ്റീവുകൾക്കുള്ള വില ഓർത്താണ്‌ ബേക്കറിക്കാർ വൻ തോതിൽ അമോണിയം ചേർക്കുന്നത്.

അളവിൽ കൂടുതൽ സോഡാ കാരം അഥവാ ബേക്കിങ്ങ് പൗഡർ ചേർക്കുന്നു. പുളിക്കാൻ ചേർക്കുന്ന ഈസ്റ്റ് കൂടാതെയാണിത്. ഈസ്റ്റുംസോഡാകാരവും തമ്മിൽ ഇടകലരുമ്പോൾ വിഷമയവും, മാത്രമല്ല ശരീരത്തിന്‌ തീർത്തും ഹാനികരവുമാണ്‌. വർദ്ധിച്ച തോതിൽ ബേക്കിങ്ങ് പൗഡർ ഉള്ളിൽ ചെന്നാൽ അസ്ഥികൾക്ക് ബലക്ഷയം, പല്ലുകൾ പൊടിയൽ, വയറിൽ നിന്നും പുളിച്ച് ദുർഗന്ധം വായിലൂടെ വരിക, വായ നാറ്റം തുടങ്ങിയവയും ഉണ്ടാകും.

കന്നുകാലി തീറ്റയിലും മറ്റും ചേർക്കാൻ ഉപയോഗിക്കുന്ന രാസവളമായ യൂറിയ കേക്കിൽ ചേർക്കുന്നത് സർവ്വസാധാരണമായി. എരിവോട് ചേർന്ന് നാക്ക് തരിക്കുന്ന ഒരുതരം പുളിപ്പാണിതിന്‌. കേക്കിൽ ഇത് ചേരുമ്പോൾ പ്രത്യേകതരം പുളിപ്പും മറ്റും ലഭിക്കുന്നു. നിരോധിച്ച കളറുകൾ, വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മറ്റൊരു വിഷഹാരിയായ ചേരുവ എണ്ണക്ക് പകരം ക്രിത്രിമമായ കെമിക്കൽ എണ്ണകളും മൃഗ കൊഴുപ്പും കേക്കിൽ ചേർക്കുന്നുവെന്നതാണ്‌. ലാഭം കൂട്ടാനും, ചിലവ്‌ കുറക്കാനും കെമിക്കൽ ഓയിലുകളാണ്‌ അധികവും കേക്കിൽ ഒഴുക്കുന്നത്. ഒരു കിലോ കേക്കിൽ ചുരുങ്ങിയത് 150 മില്ലി എണ്ണയെങ്കിലും ഇത്തരത്തിൽ തീർത്തും വിഷഹാരിയായ വസ്തു ഉപയോഗിക്കുന്നു.

പഞ്ചസാര ആരും ഉപയോഗിക്കാറില്ല. ഒരു കിലോ കേക്കിൽ ചുരുങ്ങിയത് 200-250 ഗ്രാം എങ്കിലും പഞ്ചസാര വേണം. ഇതിന്‌ പകരം ആരോഗ്യവകുപ്പ് നിരോധിച്ച കെമിക്കൽ മധുര വസ്തുക്കളും സാക്രിനുമാണ്‌ ഉപയോഗിക്കുന്നത്.

കേക്ക് കഴിക്കുമ്പോൾ അത്ര സന്തോഷത്തോടെ ആരും കഴിക്കേണ്ട. കേക്കിൽ ചേർക്കേണ്ട ഒറിജിനൽ വസ്തുക്കൾ എല്ലാം മാറ്റിവയ്ച്ച് ലാഭകൊതി മൂത്ത വിഷ പദാർഥങ്ങളാണ്‌ ഉപയോഗിക്കുന്നത്. തിന്നുമ്പോൾ ക്യാൻസറിന്റെ കാരണങ്ങളെയാണ്‌ അകത്താക്കുന്നത്. കേക്ക് കഴിച്ച് നിങ്ങൾക്ക് മയക്കമോ, തളർച്ചയോ. ക്ഷീണമോ ഉണ്ടായാൽ അതിൽ വിഷഹാരിയായ വസ്തുക്കൾ ഉണ്ടെന്ന് ഉറപ്പാണ്‌. പല കേക്കുകൾക്കും സുഗന്ധത്തിനായി ഉപയോഗിക്കുന്ന കെമിക്കലുകൾ പോലും നിരോധിച്ചിട്ടുള്ളവയാണ്‌. വൻ തോതിലുള്ള ഉല്പാദന സീസൺ ആയതിനാൽ ആരോഗ്യ വകുപ്പിനും ഫുഡ് സേഫ്റ്റിക്കും വ്യാപക തിരച്ചിൽനും സാധ്യമല്ല. ജനങ്ങൾ സ്വയം സൂക്ഷിക്കുക..സൂക്ഷിച്ചാ ആരോഗ്യം നശിക്കാതിരിക്കും!..സൂക്ഷിക്കുക, മൽസ്യത്തിലും പച്ചക്കറിയിലും ചേർക്കുന്ന വിഷങ്ങൾ കുറെ കഴുകി കളയാം എന്നാൽ കേക്കിൽ ചേർക്കുന്ന വിഷങ്ങൾ അപ്പടി നമ്മൾ അകത്താക്കുകയാണ്‌.

ഇതിനിടെ ക്രിസ്തുമസ് കേക്കില്‍ നിന്ന് ചിക്കന്റെ എല്ല് കിട്ടിയ ഞെട്ടലിലാണ് തിരുവനന്തപുരത്തെ വീട്ടമ്മ. ക്രിസ്മസ് ആഘോഷിക്കാന്‍ കടയില്‍നിന്നു വാങ്ങിയ പ്ലം കേക്ക് വാങ്ങിയ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി നസീബ സലാമിനാണ് ഈ ദുരനുഭവം. വഴുതക്കാട് കോട്ടന്‍ഹില്‍സ് സ്‌കൂളിനു സമീപമുള്ള പ്രശസ്ത സ്ഥാപനമായ ബ്രെഡ് ഫാക്ടറിയില്‍നിന്ന് ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് കേക്ക് വാങ്ങിയത്. വീട്ടിലെത്തി കുട്ടികള്‍ക്കു മുറിച്ചു നല്കിയപ്പോഴാണ് കേക്കിനുള്ളില്‍ എന്തോ ഇരിക്കുന്നതായി കണ്ടെത്തിയത്. കേക്ക് കഴിക്കാന്‍ തുടങ്ങിയ കുട്ടിയാണ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിനു തൊട്ടടുത്താണ് ബ്രെഡ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കു നല്കിയ പരാതിക്കൊപ്പം കേക്കും അതില്‍നിന്നു ലഭിച്ച എല്ലിന്‍ കഷണവും കൈമാറി.