അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ നയതന്ത്ര നീക്കത്തിന്റെ വിജയമാണിതെന്ന് ബിജെപി ട്വീറ്റ് ചെയ്തു.

1993ലെ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനായ ദാവൂദിന്റെ യുഎഇയിലുള്ള 15,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ദാവൂദിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച പട്ടിക കൈമാറിയിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നു.