ഉറക്കത്തില്‍ തേള്‍ കടിയേറ്റ തൃശൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ പാവറട്ടി വെന്തനാട് കുറുപ്പംവീട്ടില്‍ പരേതനായ ബാവയുടെ മകന്‍ മുസ്തഫയാണ് (34) മരിച്ചത്. റിയാദില്‍ ഡ്രൈവറായ ഇയാള്‍ ഹയ്യുള്‍ സഹാഫയിലെ സുഹൃത്തിന്റെ മുറിയില്‍ ഉറങ്ങുന്നതിനിടെയാണ് തേളിന്റെ കടിയേറ്റത്.

തുടര്‍ന്ന് തളര്‍ന്ന് വീണ മുസ്തഫയെ കിംഗ്ഡം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ നാല് മണിയോടെ മരിച്ചു. മരണകാരണം ഹൃദയാഘാതമാണെങ്കിലും അതിന് കാരണമായത് തേളിന്റെ കടിയേറ്റതാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു.

ഷാജിയാണ് മുസ്തഫയുടെ ഭാര്യ. മൂന്ന് മക്കളുണ്ട്.