പേര് കൊണ്ടു സിനിമയില്‍ വ്യത്യസ്ത ഉണ്ടാക്കുന്ന രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിനു പേരായി. ദിവാന്‍ജി മൂല ഗ്രാന്‍ഡ് പ്രീ (ക്‌സ്) എന്നാണ് സിനിമയുടെ പേര്. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കലക്ടര്‍ ബ്രോയുടെ ആദ്യ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

ആദ്യ ചിത്രമായ നോര്‍ത്ത് 24 കാതവും സപ്തമശ്രീ തസ്‌കര:യും ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിയുമെല്ലാം പേരു കൊണ്ടാണ് ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത്. പേരു കൊണ്ട് ശ്രദ്ധേയമാണ് നാലാമത്തെ ചിത്രവും. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രീ (ക്‌സ്).

തൃശൂര്‍ നഗരമധ്യത്തില്‍ ചില സവിശേഷതകളുള്ള സ്ഥലമാണ് ദിവാന്‍ജിമൂല. ഈ പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് അനില്‍ യുവതാരങ്ങളെ അണിനിരത്തി പറയാന്‍ ഒരുങ്ങുന്നത്. എല്ലാ അര്‍ഥത്തിലും ഒരു യൂത്ത് ത്രില്ലര്‍ എന്നാണ് ചിത്രത്തെ അനില്‍ വിശേഷിപ്പിക്കുന്നത്.