പോഷകസമൃദ്ധമാണ് കാബേജ്. സൾഫർ ധാരാളമായി അടങ്ങിയിരിക്കുന്നു. കീടനാശിനികളും മരുന്നുകളും അവശേഷിപ്പിക്കുന്ന വിഷമാലിന്യങ്ങളെ ശരീരത്തിൽ നിന്നു നീക്കുന്നതിന് സഹായകം. കരളിൽ നിന്നു മാലിന്യങ്ങൾ നീക്കുന്നതിനും സഹായി.

കാബേജിലെ നാരുകൾ മലബന്ധം കുറയ്ക്കുന്നു എന്നാൽ മാർക്കറ്റിൽ നിന്നു വാങ്ങിയ കാബേജ് അപ്പടി ഉപയോഗിക്കരുത്. ഇതളടർത്തി മഞ്ഞളും ഉപ്പും ചേർത്ത വെളളത്തിലോ പുളിവെള്ളത്തിലോ മുങ്ങിക്കിടക്കും വിധം സൂക്ഷിച്ച ശേഷം (അര മണിക്കൂറെങ്കിലും) അരിഞ്ഞ് പാകം ചെയ്യാം.

കീടനാശിനികൾ നീക്കുന്നതിന് ഈ മുൻകരുതൽ ഏറെക്കുറേ ഫലപ്രദം. കാബേജിൽ അടങ്ങിയ സൾഫർ വിഷമാലിന്യങ്ങളെ വിഘടിപ്പിച്ചു ശരീരത്തിൽ നിന്നു പുറന്തളളുന്നതിനു സഹായിക്കുന്നു.
കൂടാതെ കോശങ്ങളിലെ ഡിഎൻഎയുടെ കേടുപാടുകൾ തീർക്കുന്നതിന് കാബേജിൽ
അടങ്ങിയ indole3carbino l എന്ന ഘടകം സഹായകം. കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ഗുണപ്രദ
. ആവിയിൽ വേവിച്ച കാബേജ് കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദം. ശ്വാസകോശം, കുടൽ, ആമാശയം എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുന്നു.

പേശീവളർച്ചയ്ക്കു സഹായകം. ഫംഗസ് അണുബാധ കുറയ്ക്കാൻ് കാബേജ് ജ്യൂസ് ഫലപ്രദം. കാഴ്ചശക്‌തി മെച്ചപ്പെടുത്താൻ സഹായകം. ചുവന്ന കാബേജിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു. അൽസ്ഹൈമേഴ്സിനെ പ്രതിരോധിക്കാൻ സഹായകം. അമിതഭാരം, സന്ധിവാതം, ഹൃദയരോഗങ്ങൾ എന്നിവയ്ക്കും കാബേജ് പ്രതിവിധിയായി ഉപയോഗിക്കാമെന്നു വിദഗ്ധർ. കാബേജിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധശക്‌തി വർധിപ്പിക്കുന്നു;

സ്കർവി പോലെ വിറ്റാമിൻ കുറവുമൂലമുണ്ടാകുന്ന രോഗങ്ങളെ അകറ്റിനിർത്തുന്നു. നാഡിവ്യവസ്‌ഥയുടെ ആരോഗ്യത്തിനും ഉത്തമം. ത്വക്ക്, കണ്ണ്, തലമുടി എന്നിവയുടെ ആരോഗ്യത്തിനു നിദാനമായ വിറ്റാമിൻ ഇ, കൂടാതെ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും കാബേജിൽ അടങ്ങിയിരിക്കുന്നു