തന്റെ മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ലെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇപ്പോൾ നല്ല രീതിയിൽ കളിക്കാൻ കഴിയുന്നുണ്ടെങ്കിലും മികച്ച പ്രകടനങ്ങൾ ഇനിയും പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.

തീർച്ചയായും, ഞാൻ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇത് മികവിന്റെ ഔന്നത്യമാണെന്നു പറയാൻ വയ്യ. കാത്തിരിക്കുന്ന നല്ലകാലം എപ്പോഴാണെന്നും പറയാൻവയ്യ. 2015ൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ നയം മാറ്റണമെന്നു തീരുമാനമെടുത്തു. അത് നിർണായകമായി– ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അശ്വിൻ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അശ്വിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. പരമ്പരയിൽ 25ൽ അധികം വിക്കറ്റും 300നു മുകളിൽ റൺസും നേടാൻ അശ്വിനു കഴിഞ്ഞു.