പൊങ്കൽ പ്രമാണിച്ച് രാജ്യത്തെ മുൻനിര ഓൺലൈൻ വിപണിയായ സ്‌നാപ്‌ഡീൽ ജനുവരി 8 മുതൽ രണ്ടു ദിവസത്തേക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഓരോ മണിക്കൂറിലും ആകർഷകമായ ഓഫറുകളും സമ്മാനങ്ങളുമാണ് സ്‌നാപ്‌ഡീൽ പ്രഖ്യാപിച്ചത്. ഉപഭോക്താക്കൾക്കായി 70 ശതമാനം കിഴിവും എസ് ബി ഐ ക്രെഡിറ്റ് കാർഡിന് 15 ശതമാനം അധിക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ, മൈക്രോമാക്സ്, ജെ ബി എൽ, കാനൻ, ബജാജ്, ഹാവെൽസ്, സൂര്യ ആക്സൻറ്, ഒലിയ, നിവ്യ, പ്യൂമ, ക്രോക്സ്, ക്യാറ്റ്‌വാക് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ സ്‌നാപ്‌ഡീൽ ഓഫറിലൂടെ ലഭിക്കും.
വാഷിങ് മെഷീൻ മുതൽ കോഫി മേക്കർ വരെയുള്ള ഉത്പന്നങ്ങളും ആക്സസറികൾ, കോസ്മെറ്റിക്സ്, അപ്പാരൽസ്‌ തുടങ്ങി എല്ലാ ഉത്പ്പന്നങ്ങളും സ്‌നാപ്‌ഡീലിൽ ലഭിക്കും. ദക്ഷിണേന്ത്യയിലെ പത്തുവർഷമായി കണക്കാക്കുന്ന സമൃദ്ധിയുടെയും സന്തോഷത്തിൻറെയും ഉത്സവമായ പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സമൃദ്ധമായ വിലക്കിഴിവുകളും സമ്മാനങ്ങളും പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്‌നാപ്‌ഡീൽ മാർക്കറ്റ് ഡെവലപ്മെൻറ് വൈസ് പ്രസിഡണ്ട് വിശാൽ ഛദ്ദ പറഞ്ഞു.
പൊങ്കൽ ഓഫർ അനുസരിച്ച് പഴയ മൊബൈൽ ഫോണുകൾ മാറ്റി പകരം പുതിയ ഫോൺ വാങ്ങാനുള്ള അവസരവും ഉണ്ടാകും. സീറോ ഷിപ്പിംഗ് ചാർജ്, ഫ്രീ എക്സ്പ്രസ് ഡെലിവറി, എസ് ബി ഐയുമായി ചേർന്ന് സീറോ കോസ്റ്റ് ഇ എം ഐ തുടങ്ങിയ ഓഫറുകളും ലഭ്യമാണ്. “ദി പൊങ്കൽ ഫെസ്റ്റിവൽ സ്റ്റോർ” എന്ന പേരിൽ പ്രത്യേക സ്റ്റോറും സ്‌നാപ്‌ഡീൽ തുറന്നിട്ടുണ്ട്. പൊങ്കൽ എത്നിക് വെയർ, ഇലക്രോണിക്സ്, കാഞ്ചിപുരം സാരി, സിൽക്ക് ദോത്തി എന്നിവയ്ക്കായി പ്രത്യേക വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
മൊബൈൽ ഫോണിനും മറ്റ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും അടുക്കള ഉപകരണങ്ങൾക്കും 60 ശതമാനം വിലക്കിഴിവും എത്നിക് വെയറുകൾക്ക് എഴുപത് ശതമാനം വിലക്കുറവും പൂജാ സാധനങ്ങൾക്ക് എഴുപത് ശതമാനം വിലക്കിഴിവും സ്‌നാപ്‌ഡീൽ പ്രഖ്യാപിച്ചിട്ടുണ്ട്.