നോട്ട് അസാധു ആക്കിയതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ചെറുകിട-ഇടത്തരം സംരംഭകരെ സഹായിക്കാന്‍ ലെന്‍ഡിങ്ങ് കാര്‍ട്ട് രംഗത്തെത്തി. പ്രാദേശിക പണമിടപാട് സ്ഥാപനങ്ങളെയോ അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണെന്ന് ലെന്‍ഡിങ്ങ് കാര്‍ട്ട് സിഇഒയും സഹസ്ഥാപകനും ആയ ഹര്‍ഷവര്‍ധന്‍ ലൂനിയ പറഞ്ഞു. ഇത്തരം സംരംഭകര്‍ക്കുള്ള ബദല്‍ വായ്പാ സംവിധാനമാണ് ലെന്‍ഡിങ്ങ് കാര്‍ട്ട് ഫിനാന്‍സ് ഒരുക്കുന്നത്.

ഇന്ത്യയില്‍ 106 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് ചെറുകിട, ഇടത്തരം മേഖല, ധനകാര്യ സ്ഥാപനങ്ങളിലെ സങ്കീര്‍ണമായ വായ്പാ നടപടി ക്രമങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ സുഗമമാക്കുന്നതിന് ലെന്‍ഡിങ്കാര്‍ട്ട് ഫിനാന്‍സ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വായ്പാ തീരുമാനം ഉടന്‍ കൈക്കൊള്ളും. അപേക്ഷ നല്‍കി കേവലം നാല് മണിക്കൂറിനുള്ളില്‍ വായ്പയ്ക്ക് അംഗീകാരം നല്‍കും. അപേക്ഷ സമര്‍പ്പിച്ച് 72 മണിക്കൂറിനുള്ളില്‍ വായ്പ നല്‍കുകയും ചെയ്യും.

പണമിടപാടുകളില്‍ വരുത്തിയിരിക്കുന്ന നിയന്ത്രണവും അപര്യാപ്തമായ ബാങ്കിങ് സംവിധാനവും നിലനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ സുഗമമായി ലഭിക്കുന്ന വായ്പ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഏറെ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

വായ്പാ സ്വീകര്‍ത്താക്കളുടെ യോഗ്യത വിലയിരുത്താന്‍ ദാതാക്കളെ സഹായിക്കുന്ന ബിഗ് ഡാറ്റ അനലിറ്റിക്‌സിനെ അടിസ്ഥാനമാക്കിയാണ് ലെന്‍ഡിങ് കാര്‍ട്ട് ഫിനാന്‍സ് പ്രവര്‍ത്തിക്കുന്നത്. മൂലധനം സംരംഭകരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. മൂലധനത്തെയോര്‍ത്ത് പ്രയാസപ്പെടാതെ സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അവരെ പ്രാപ്തരാക്കുകയാണ് ഉദ്ദേശ്യം.
ലളിതമായ നടപടിക്രമങ്ങളിലൂടെയും പ്രീ ക്ലോഷര്‍ പെനാല്‍റ്റികളില്ലാതെയും വേഗത്തില്‍ വായ്പാ നടപടിക്രമം പൂര്‍ത്തിയാക്കുന്ന ബാങ്കിങേതര ധനകാര്യ സ്ഥാപനമാണ് ലെന്‍ഡിങ് കാര്‍ട്ട് ഫിനാന്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് lendingkart സന്ദര്‍ശിക്കുക.