സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ തമിഴ്നാടിനും സര്‍വീസസിനും തുടര്‍ച്ചയായ രണ്ടാം വിജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തമിഴ്നാട് തെലങ്കാനയെ തകര്‍ത്തത്. ഇതേ സ്കോറിന് തന്നെയാണ് സര്‍വീസസും ലക്ഷദ്വീപിനെയും തറപറ്റിച്ചത്.

ഇരുടീമുകളുടെയും ചെവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരം ഇതോടെ നിര്‍ണായകമായിരിക്കുകയാണ്. ജയിക്കുന്ന ടീമിന് ഫൈനലിലേക്ക് കടക്കാം. എന്നാല്‍ മത്സരം സമനിലയിലായാല്‍ ഗോള്‍ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്ന സര്‍വീസസ് ഫൈനലില്‍ എത്തും. സരോജ് റായിയുടെ ഇരട്ട ഗോളിന്‍റെയും അര്‍ജുന്‍ ടുഡു, മലയാളി താരം ഇര്‍ഷാദ് എന്നിവരുടെയും ഗോള്‍ മികവിലാണ് സര്‍വീസസ് വിജയം സ്വന്തമാക്കിയത്.