ധോണിയെ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍’ എന്നു വിളിക്കാന്‍ നാളെ മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ അവസരമാകും. ഇംഗ്‌ളണ്ടിനെതിരായ ഏകദിനട്വന്റി20 പരമ്പരകള്‍ക്കു മുന്നോടിയായി നടക്കുന്ന പരിശീലന മത്സരത്തില്‍ ഇന്ത്യ ‘എ’ ടീമിന്റെ നായക വേഷത്തില്‍ മഹേന്ദ്രസിങ് ധോണി മൈതാനത്തിലുണ്ടാവും. ധോണിയുടെ അപ്രീതിക്കിരയായി ടീമില്‍നിന്നു പുറത്താകേണ്ടിവന്ന യുവരാജ് സിങ്ങും ധോണിയുടെ കീഴില്‍ ഒരിക്കല്‍ക്കൂടി കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതകൂടി ഈ മത്സരത്തിനുണ്ട്.

ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുശേഷം രണ്ടര മാസമായി ഒരു മത്സരംപോലും കളിച്ചിട്ടില്ലാത്ത ധോണിയും വിവാഹം കാരണം മൈതാനങ്ങളില്‍നിന്ന് വിട്ടുനിന്ന യുവരാജിനും ആവശ്യമായ പരിശീലനത്തിനുള്ള അവസരംകൂടിയാണ് ഈ മത്സരം. ഇംഗ്‌ളണ്ടിനെതിരായ മൂന്നുവീതം ഏകദിനട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു നാടകീയമായി ധോണി ക്യാപ്റ്റന്‍ പദവിയില്‍ നിന്നൊഴിഞ്ഞത്.

ടീമില്‍ ഇടംകിട്ടിയ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റക്കും വിരലിനു പരിക്കേറ്റ് പുറത്തിരുന്ന ശിഖര്‍ ധവാനും മടങ്ങിവരവിന്റെ മത്സരം കൂടിയാണിത്. മലയാളി താരം സഞ്ജു വി. സാംസണും ടീമിലുണ്ടെങ്കിലും ആദ്യ ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് അറിയേണ്ടത്.