കാശ്മീരിലെ ബന്ദിപ്പൂരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. ബന്ദുപ്പൂരിലെ പാരെ മൊഹല്ല ഹാജിന്‍ ഏരിയയിലായിരുന്നു ഏറ്റുമുട്ടല്‍. ഓപ്പറേഷന്‍ അവസാനിച്ചതായി വാര്‍ത്താഓജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച കശ്മീരിലെ അഖ്നൂര്‍ ജില്ലയിലെ ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിന്റെ ക്യാമ്ബിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെ ക്യാമ്ബില്‍ അതിക്രമിച്ച്‌ കടന്ന ഭീകരര്‍ ഗ്രനേഡുകള്‍ പൊട്ടിക്കുകയും, വെടിയുതിര്‍ക്കുകയുമായിരുന്നു. അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണവും, പരിപാലനവും അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തില്‍ മരിച്ചത്.