വന്യമൃഗങ്ങളെ സ്വന്തമാക്കുന്നതിനും വീട്ടില്‍ വളര്‍ത്തുന്നതിനും യുഎയില്‍ വിലക്ക്. പൊതുജന സുരക്ഷയും ആരോഗ്യവും മുന്‍ നിര്‍ത്തിയാണ് തീരുമാനം. പരിസ്ഥിതി മന്ത്രി ഡോ താനി അഹമ്മദ് അല്‍ സെയൂദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎഇ അടക്കമുള്ള പല അറബ് രാജ്യങ്ങളും പുലി, സിംഹം, കടുവ മുതലായ വന്യ മൃഗങ്ങളെ സമ്പന്നര്‍ സ്വന്തമാക്കി വീടുകളില്‍ വളര്‍ത്താറുണ്ട്. പുറത്ത് യാത്ര ചെയ്യുമ്ബോഴും ഇവര്‍ തങ്ങളുടെ ഓമനകളെ ഒപ്പം കൂട്ടാറുണ്ട്. ഇതാണ് ഇപ്പോള്‍ അധികൃതര്‍ വിലക്കിയത്.