1975-ല്‍ സ്ഥാപിതമായ മിഷിഗണിലെ ആദ്യത്തെ മലയാളി സംഘടനയായ കേരളാ ക്ലബിന്റെ 42-മത്തെ പ്രസിഡന്റായി ജെയിന്‍ മാത്യൂസ് കണ്ണച്ചാംപറമ്പിലിനേയും മറ്റു ഭാരവാഹികളേയും 2016 ഡിസംബര്‍ 16-നു നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ തെരഞ്ഞെടുത്തു. ഇലക്ഷന്‍ ഓഫീസറായ ഡോ. സതീഷ് സുന്ദര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി മുരളി നായര്‍, ബാബു കുര്യന്‍ എന്നിവരുടേയും മറ്റ് ഭാരവാഹികളുടേയും മെമ്പര്‍മാരുടേയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ – ബൈജു പണിക്കര്‍, വൈസ് പ്രസിഡന്റ്- സുജിത് മേനോന്‍, സെക്രട്ടറി- ധന്യ മേനോന്‍, ജോയിന്റ് സെക്രട്ടറി – ലിബിന്‍ ജോണ്‍, ട്രഷറര്‍ – അജയ് അലക്‌സ്, ജോയിന്റ് ട്രഷറര്‍ – കാര്‍ത്തി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

കേരള ക്ലബില്‍ വര്‍ഷങ്ങളായി പല സ്ഥാനങ്ങള്‍ വഹിച്ചും, നിരവധി കര്‍മ്മപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവരുമാണ് പുതിയ ഭാരവാഹികള്‍.

1975-മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, കമ്യൂണിറ്റി സര്‍വീസിനും, ഭാരതീയ സംസ്കാരത്തിനും പൈതൃകത്തിനും ജാതിമതഭേദമെന്യേ തുല്യത കൊടുക്കുന്ന ഒരു മഹത്തായ സംഘടനയാണ് മിഷിഗണിലെ കേരളാ ക്ലബ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 248 251 2256, ഇമെയില്‍: president@keralaclub.org. Website: www.keralaclub.org