ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് വിലക്കിലായിരുന്ന റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ പ്രൊഫഷണല്‍ ടെന്നീസിലേക്ക് മടങ്ങിയെത്തുന്നു. പതിനഞ്ച് മാസം നീണ്ട വിലക്ക് അവസാനിച്ചതോടെയാണ് കളിക്കളത്തിലേക്ക് മടങ്ങാനുള്ള ഷറപ്പോവയുടെ തീരുമാനം.

ഏപ്രിലില്‍ സ്റ്റുട്ട്ഗര്‍ട്ടില്‍ നടക്കുന്ന പോര്‍ഷ ഗ്രാന്‍പ്രിക്‌സില്‍ ഷറപ്പോവ മത്സരിക്കും. മെല്‍ഡോണിയം എന്ന മരുന്ന് ഉപയോഗിച്ചതിന് രണ്ടു വര്‍ഷത്തേക്ക് ഷറപ്പോവയെ വിലക്കിയിരുന്നു. അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് വിലക്ക് കുറച്ചു.