ചെലവു കുറഞ്ഞ വിമാന സര്‍വീസുകളില്‍ ഒന്നായ എയര്‍ ഏഷ്യ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക ഇളവുകള്‍ അവതരിപ്പിച്ചു. ഏഷ്യയിലേയും ആസ്‌ട്രേലിയയിലേയും പ്രധാന നഗരങ്ങള്‍ എട്ടാം വര്‍ഷമാണ് എയര്‍ ഏഷ്യ ഏര്‍ളി ബേഡ് സെയില്‍ അവതരിപ്പിക്കുന്നത്.
കൊച്ചി, ബാംഗ്ലൂര്‍, ഗുവാഹത്തി, ഗോവ, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് 899 രൂപ മാത്രമാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. എയര്‍ ഏഷ്യയുടെ ഗ്രൂപ്പ് ശൃംഖലയില്‍ കുലാലംപൂര്‍, ബാങ്കോക്, ആസ്‌ട്രേലിയ തുടങ്ങി ഒട്ടനവധി ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് കേവലം 3499 രൂപയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.
സിംഗപോര്‍, ഫുല്‍കേത്, ബാലി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. എയര്‍ ഏഷ്യ ബെര്‍ഹാദ് (ഫ്‌ളൈറ്റ് കോഡ് എ കെ) തായ് എയര്‍ ഏഷ്യ (കോഡ് എഫ്ഡി) എയര്‍ ഏഷ്യ എക്‌സ് (കോഡ് ഡി7) എന്നിവ എയര്‍ ഏഷ്യ ഗ്രൂപ്പിലുള്‍പ്പെടുന്ന സര്‍വീസുകളാണ്.

കുറഞ്ഞ നിരക്കില്‍ ജനുവരി 15 വരെ ബുക്കു ചെയ്യാം. മേയ് ഒന്നു മുതല്‍ 2018 ഫെബ്രുവരി ആറുവരെയാണ് യാത്രാ കാലാവധി. ബുക്കിംഗിന് airasia.com, mobile.airasia.com.
യാത്രികകര്‍ക്ക് ഇന്ത്യന്‍, അന്താരാഷ്ട്ര ഭക്ഷണ വിഭവങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ബാഗേജുകളും മുന്‍കൂട്ടി ബുക്കുചെയ്യാവുന്നതാണ്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പ് www.airasia.com ല്‍ മാനേജ് മൈ ബുക്കിങ്ങിലും ബാഗേജ് ബുക്കുചെയ്യാം.

ഒരു യാത്രക്കാരന് ഏഴു കിലോയില്‍ താഴെയുള്ള ഒരു കാരി-ഓണ്‍ കാബിന്‍ ബാഗേജ് മാത്രമേ അനുവദിക്കൂ. 36 സെമി ഉയരവും 23 സെമി വീതിയും 56 സെമി ഉള്‍ഭാഗവുമുള്ള ബാഗുകള്‍ മാത്രമാണ് അനുവദിക്കുക.
ബാംഗ്ലൂര്‍, ന്യൂഡല്‍ഹി എന്നീ രണ്ടു ഹബ്ബുകളിലായി 11 നഗരങ്ങളിലേയ്ക്കാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍. കൊച്ചി, ചാണ്ഡിഗഡ്, ജയ്പൂര്‍, ഗുവാഹത്തി, ഇംഫാല്‍, പൂന, ഗോവ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവയാണ് മറ്റ് നഗരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്