ഐശ്വര്യ റായുടെ മകള്‍ ആരാധ്യയുടെ ഒരോ കൊച്ചു പ്രവര്‍ത്തികളും ആരാധകര്‍ ഉറ്റു നോക്കുന്നുണ്ട്. ആരാധ്യ പഠിക്കുന്ന സ്കൂളിലെ വാര്‍ഷികാഘോഷമാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടിരിക്കുന്നത്. വാര്‍ഷികാഘോഷത്തില്‍ നൃത്ത പരിപാടിയവതരിപ്പിക്കുന്ന ആരാധ്യയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആരാധ്യയ്ക്കൊപ്പം നൃത്തം ചെയ്യാന്‍ ഒരു കൊച്ചു കൂട്ടുകാരനും ഉണ്ടായിരുന്നു. ആമിര്‍ഖാന്റെ മകന്‍ ആസാദ് റാവു ഖാന്‍.മക്കളുടെ പ്രകടനം കാണാന്‍ ഐശ്വര്യയ റായിയും അഭിഷേക് ബച്ചനും ആമീര്‍ ഖാനുമെല്ലാം ആദ്യ വരിയില്‍ തന്നെ ഉണ്ടായിരുന്നു.

ധീരുഭായി അംബാനി സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. വീഡിയോയില്‍ സ്കൂള്‍ ചെയര്‍പേഴ്സണായ നിത അംബാനി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതു കാണാം. ഐശ്വര്യറായ് മകളുടെ പ്രകടനം ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ആമീര്‍ ഖാന്‍ കൈയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്നുണ്ടായിരുന്നു.