വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് കത്ത്. ബേവാച്ചിലൂടെ പ്രശസ്തയായ അമേരിക്കന്‍ സുന്ദരി പമേല ആന്‍ഡേഴ്‌സണാണ് ഒബാമയ്ക്ക് കത്തെഴുതിയത്.

ലോകം മുഴുവന്‍ മോശക്കാരനായി കാണുന്നയാളാണ് ജൂലിയന്‍ അസാഞ്ജ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെയല്ല. സുരക്ഷയെ കബളിപ്പിക്കുന്നതില്‍ വിദഗ്!ദനാണ് അദ്ദേഹം. വിലപ്പെട്ട സത്യങ്ങളാണ് അദ്ദേഹം പുറത്ത് വിടുന്നത്. സത്യം പറയുന്നവരെ കൂടുതലായി ആവശ്യമുള്ള കാലമാണ് ഇതെന്നും പമേല കത്തില്‍ കുറിച്ചു. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് 49കാരിയായ പമേല കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.