കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ പരിഷ്!കരിച്ചു. ലൈസന്‍സ് ഫീസ്, ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവയ്ക്ക് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും.ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സിനുമുള്ള 250 രൂപ ഫീസ് 500 ആക്കി ഉയര്‍ത്തി. റിപ്പീറ്റ് ടെസ്റ്റുകള്‍ക്ക് 300 രൂപ അധികം നല്‍കണം.1989ന് ശേഷം ആദ്യമായാണ് ഈ നിരക്കുകള്‍ ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റിന് 500 രൂപയില്‍ നിന്ന് 1000 രൂപയാക്കി നിരക്ക് കൂട്ടി. ലൈസന്‍സ് പുതുക്കുന്നതിന് നിലവിലെ ഫീസായ 200 രൂപ മതി.